Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ത് വർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനമെന്ന് മുഖ്യമന്ത്രി; തൊഴിലാളി പുനരധിവാസത്തിന് പുനർജനി 2030

പത്ത് വർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനമെന്ന് മുഖ്യമന്ത്രി; തൊഴിലാളി പുനരധിവാസത്തിന് പുനർജനി 2030

തിരുവനന്തപുരം: ഘട്ടം ഘട്ടമായി മദ്യലഭ്യത ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ അബ്കാരി മേഖലയിലെ ട്രേഡ് യൂണിയൻ നേതാക്കളുമായി തൊഴിലാളികളുടെ പുനരധിവാസ കാര്യങ്ങൾ സംബന്ധിച്ച യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകായിരുന്നു അദ്ദേഹം.

പുനർജനി 2030 എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന പുനരധിവാസ പദ്ധതിക്കായി എക്‌സൈസ് കമ്മീഷണർ ചെയർമാനും അഡീഷണൽ എക്‌സൈസ് കമ്മീഷണർ (ഭരണം) ബിവറേജസ് കോർപ്പറേഷൻ എം.ഡി, ആരോഗ്യ വകുപ്പ് ഡയറക്ടർ, തൊഴിൽ വകുപ്പ് കമ്മീഷണർ, എംപ്ലോയ്‌മെന്റ് ഡയറക്ടർ, സാമൂഹ്യനീതി ഡയറക്ടർ എന്നിവരുൾപ്പെട്ട കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മദ്യലഭ്യത ഇല്ലാതാക്കുക എന്നത് പെട്ടെന്നെടുത്ത തീരുമാനമല്ല. ഉദയഭാനു കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ എടുത്ത നിലപാടാണത്. വീര്യം കൂടിയ മദ്യലഭ്യത കുറയ്ക്കുക, വീര്യം കുറഞ്ഞ മദ്യലഭ്യത ഉറപ്പാക്കുക എന്നതാണ് കമ്മീഷൻ മുന്നോട്ടുവച്ചിരിക്കുന്ന നിർദ്ദേശം. 10 വർഷം കൊണ്ട് ഘട്ടം ഘട്ടമായി മദ്യലഭ്യത ഇല്ലാതാക്കും. ബിവറേജസ് കോർപ്പറേഷന്റെ ഷോപ്പുകൾ നിർത്തുന്നതോടൊപ്പം മദ്യത്തിനെതിരെയുള്ള ബോധവത്കരണവും ശക്തിപ്പെടുത്തും-മുഖ്യമന്ത്രി പറഞ്ഞു.

ജോലി ഇല്ലാതാകുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാട് സർക്കാരിനുണ്ട്. അത് നടപ്പാക്കും. ഈ ഉദ്ദേശ്യത്തോടെയാണ് സ്റ്റിക്കർ ഒട്ടിക്കുന്ന കരാർ തൊഴിലാളികളുടെ കാര്യം പോലും സർക്കാർ ഉത്തരവിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചാരായ നിരോധനം വന്നപ്പോൾ തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിൽ വന്ന നിസഹായാവസ്ഥ മനസിലുള്ളതിനാലാണ് അഞ്ചുശതമാനം സെസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതെന്നും അറിയിച്ചു.

തൊഴിലാളി പുനരധിവാസത്തിനായി തൊഴിൽവകുപ്പിന്റെ കൈയിലുള്ള റെക്കോർഡുകളാണ് സർക്കാർ പിന്തുടരുന്നത്. ഇതിലുള്ള മുഴുവൻ തൊഴിലാളികളെയും പരിഗണിക്കും. യഥാർത്ഥ തൊഴിലാളികളെ മാത്രമേ സംരക്ഷിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച മദ്യനയം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ് മന്ത്രി കെ.ബാബു വ്യക്തമാക്കി.

യോഗത്തിൽ തൊഴിൽമന്ത്രി ഷിബു ബേബിജോൺ, തൊഴിൽവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടോം ജോസ്, എക്‌സൈസ് കമ്മീഷണർ അനിൽ സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP