Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യവിൽപ്പനശാലകൾ പൂട്ടി ഉത്തരവിറങ്ങി; ആദ്യഘട്ടത്തിൽ താഴുവീഴുന്നത് ബിവറേജസിന്റെ 34ഉം കൺസ്യൂമർഫെഡിന്റെ അഞ്ചും ഔട്ട്‌ലെറ്റുകൾക്ക്

മദ്യവിൽപ്പനശാലകൾ പൂട്ടി ഉത്തരവിറങ്ങി; ആദ്യഘട്ടത്തിൽ താഴുവീഴുന്നത് ബിവറേജസിന്റെ 34ഉം കൺസ്യൂമർഫെഡിന്റെ അഞ്ചും ഔട്ട്‌ലെറ്റുകൾക്ക്

തിരുവനന്തപുരം: മദ്യനയത്തിന്റെ ഭാഗമായി ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർഫെഡിന്റെയും മദ്യവിൽപ്പനശാലകൾ പൂട്ടുന്നതിനുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള 39 ചില്ലറ മദ്യവിൽപ്പന കേന്ദ്രങ്ങളാണ് നിർത്തലാക്കുന്നത്. 30ന് രാത്രി തന്നെ ഇവ അടച്ചുപൂട്ടിയിരുന്നു.

വർഷംതോറും പത്തു ശതമാനം സർക്കാർ മദ്യവിൽപ്പന കേന്ദ്രങ്ങൾ അടച്ചു പൂട്ടുമെന്ന പുതിയ മദ്യ നയത്തിന്റെ ഭാഗമായാണ് ഉത്തരവ് ഇറങ്ങിയത്. ബിവറേജസ് കോർപറേഷന്റെ 34 വിൽപ്പന കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ പൂട്ടുന്നത്. കൺസ്യൂമർഫെഡിന്റെ അഞ്ചു വിൽപ്പനശാലകൾക്കും താഴുവീഴും.

സംസ്ഥാനമൊട്ടാകെ ബിവറേജസ് കോർപറേഷന് 338 വിൽപ്പനശാലകളും കൺസ്യൂമർഫെഡിനു 46 എണ്ണവുമാണുള്ളത്. പുതിയ മദ്യനയമനുസരിച്ച് ഒക്‌ടോബർ രണ്ടു മുതൽ പത്തുശതമാനം മദ്യവിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഘട്ടം ഘട്ടമായി പുതിയ മദ്യലഭ്യതയും ഉപഭോഗവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. നേരത്തെ കോർപറേഷനും കൺസ്യൂമർഫെഡും നൽകിയ പട്ടികയിൽ മാറ്റം വരുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്.

നിർത്തലാക്കിയ ബിവറേജസ് വിൽപ്പനകേന്ദ്രങ്ങൾ: പാപ്പനംകോട്, വട്ടപ്പാറ, മാരായമുട്ടം (തിരുവനന്തപുരം), തേവലക്കര, ഭരണിക്കാവ് (കൊല്ലം), കളർകോട്, പിച്ചു ഐയ്യർ (ആലപ്പുഴ), വാകത്താനം, കൊല്ലപ്പള്ളി, പുളിക്കൽ കവല (കോട്ടയം), പാമ്പനാർ, കഞ്ഞിക്കുഴി, വെള്ളത്തൂവൽ, മാങ്കുളം (ഇടുക്കി), മുല്ലശേരി കനാൽ, പൂത്തോട്ട, അത്താണി, പേട്ട, കുമ്പളങ്ങി (എറണാകുളം), പഴയന്നൂർ, ഗുരുവായൂർ, മുണ്ടുപാലം (തൃശൂർ), പാലക്കാട് ടൗൺ, തൃത്താല, പട്ടാമ്പി (പാലക്കാട്), വണ്ടൂർ, പരപ്പനങ്ങാടി (മലപ്പൂറം), മുക്കം, താമരശേരി, കല്ലായി റോഡ് (കോഴിക്കോട്), ചീപ്പാട്, പടിഞ്ഞാറേത്തറ (വയനാട്), ഉളിക്കൽ (കണ്ണൂർ), കളിക്കടവ് (കാസർകോട്).

കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ: പീരുമേട്, കുളത്തൂപ്പുഴ, മേപ്പാടി, കോട്ടയം, മൂവാറ്റുപുഴ. എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ ഫേസ് ബുക്ക് അക്കൗണ്ടിലാണ് ഈ പട്ടിക പോസ്റ്റ് ചെയ്തിട്ടുള്ളത്.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP