Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിൽ കുടി കുറഞ്ഞെന്ന് മന്ത്രിയും സമ്മതിച്ചു; മദ്യനയവും ബോധവൽക്കരണവും വിജയമെന്ന് എക്‌സൈസ് മന്ത്രി; ബിവറേജസിൽ വരുമാനം കുറയാതെ നേട്ടമുണ്ടായെന്നും ബാബു

കേരളത്തിൽ കുടി കുറഞ്ഞെന്ന് മന്ത്രിയും സമ്മതിച്ചു; മദ്യനയവും ബോധവൽക്കരണവും വിജയമെന്ന് എക്‌സൈസ് മന്ത്രി; ബിവറേജസിൽ വരുമാനം കുറയാതെ നേട്ടമുണ്ടായെന്നും ബാബു

തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയം ഫലം കാണുന്നുവെന്ന് എക്‌സൈസ് മന്ത്രി കെ ബാബു അറിയിച്ചു. മദ്യനയത്തിന്റെ ഫലമായി മദ്യ ഉപഭോഗത്തിൽ കുറവ് വന്നതായി എക്‌സൈസ് മന്ത്രി അറിയിച്ചു. എന്നാൽ ബിവറേജസ് കോർപ്പറേഷന്റെ വരുമാനം കൂടുകയും ചെയ്തു.

പുതിയ മദ്യനയത്തിനു ശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗം നാല് ശതമാനം കുറഞ്ഞു. ബിയർ വിൽപ്പനയിൽ ഏഴ് ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ 4,55,000 കെയ്‌സ് മദ്യത്തിന്റെ കുറവാണ് വിൽപ്പനയിൽ ഉണ്ടായത്.എന്നാൽ മദ്യവിൽപനയിലൂടെ സർക്കാരിന് കഴിഞ്ഞ വർഷത്തേതിനെക്കാൾ വരുമാനം കൂടി. 361 കോടി രൂപയാണ് അധികമായി ലഭിച്ചത്. മദ്യത്തിന് നികുതി ഉയർത്തിയതും കള്ള് ചെത്തും മൂലമാണ് വരുമാനത്തിൽ വർദ്ധനവുണ്ടായത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണിത്.

നികുതി വർദ്ധനവിലൂടെ വരുമാനം കൂടിയതിനൊപ്പം മദ്യോപഭോഗം കുറഞ്ഞത് പ്രതീക്ഷയോടെയാണ് എകസൈസ് മന്ത്രി കാണുന്നത്. മദ്യവർജ്ജനത്തിനെതിരെ നടത്തിയ ബോധവത്കരണ ശ്രമങ്ങൾ ഫലം കണ്ടതായും മന്ത്രി ബാബു ചൂണ്ടിക്കാട്ടി. പൂട്ടിയ ബാറുകളിലെ ജീവനക്കാരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി എത്രയും വേഗം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അടച്ചുപൂട്ടിയ 418 ബാറുകളിലെ തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് തൊളിലാളി നേതാക്കളുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചർച്ച നടത്തി. മന്ത്രി കെ ബാബുവിനെ കൂടാതെ ഷിബു ബേബി ജോണും പങ്കെടുത്തു. സർക്കാർ കണക്കിലുള്ള 7463 തൊഴിലാളികളേയും പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. എന്നാൽ 50,000 തൊളിലാളികളുണ്ടെന്നും എല്ലാവരേയും സംരക്ഷിക്കണമെന്നും തൊഴിളിലാളി നേതാക്കളും ആവശ്യപ്പെട്ടു. തൊഴിലാളികളുടെ എണ്ണമടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തി അടുത്തുതന്നെ വീണ്ടും യോഗം ചേരാൻ തീരുമാനിച്ചു.

ബാർ തൊഴിലാളികലെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ഏഴംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിശദമായ ചർച്ചകൾ ഇനിയും നടത്തും. 7463 തൊഴിലാളികളാണ് സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർക്ക് ഓണക്കാലത്ത് 5000 രൂപ വീതം സർക്കാർ ധനസഹായം നൽകിയിരുന്നു. 5321 പേർ ആ തുക വാങ്ങിയിട്ടുണ്ട്. സഹായം വാങ്ങാത്തവർക്ക് നവംബർ 15വരെ സമയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാറുകളിലെ അടുക്കളയിലും മറ്റും ജോലി ചെയ്യുന്നവരുടെ കണക്ക് സർക്കാർ ഇതുവരെ തയ്യാറാക്കിയിട്ടില്ല. ഇതാണ് എണ്ണത്തിലെ കൃത്യതയില്ലായ്മയ്ക്ക് കാരണം.

ബാർ പൂട്ടിയതിനെ തുടർന്ന് ആത്മഹത്യ ചെയ്തവരുടെ ആശ്രിതർക്ക് ജോലി നൽകണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യത്തെ കുറിച്ച് സർക്കാർ ആലോചിക്കുമെന്നും ബാബു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP