Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പോയ ലീഗ പിന്നെ തിരിച്ചുവന്നിട്ടില്ല; ആൾക്കൂട്ടത്തെ ഭയക്കുന്ന സഹോദരിയുടെ തിരോധാനത്തിൽ ആകുലതയോടെ ഇൽസി; പോത്തൻകോട്ട് നിന്ന് കോവളത്തെത്തിയ ലത്വാനിയ യുവതി എങ്ങോട്ട് പോയെന്നറിയാതെ ഇരുട്ടിൽ തപ്പി പൊലീസും

സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പോയ ലീഗ പിന്നെ തിരിച്ചുവന്നിട്ടില്ല; ആൾക്കൂട്ടത്തെ ഭയക്കുന്ന സഹോദരിയുടെ തിരോധാനത്തിൽ ആകുലതയോടെ ഇൽസി; പോത്തൻകോട്ട് നിന്ന് കോവളത്തെത്തിയ ലത്വാനിയ യുവതി എങ്ങോട്ട് പോയെന്നറിയാതെ ഇരുട്ടിൽ തപ്പി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം:അധികമാരോടും സംസാരിക്കില്ല. തീർത്തും അന്തർമുഖ. ആൾക്കൂട്ടത്തെ വല്ലാത്ത ഭയം. പുകവലി മാത്രമാണ് ദുശ്ശീലം. വിഷാദരോഗിയായി സഹോദരി ലീഗ് എവിടെ പോയെന്നറിയാതെ ഉഴലുകയാണ് ഇൽസി. ആയുർവേദ ചികിൽസയ്ക്കായി തലസ്ഥാനത്തെത്തിയപ്പോവാണ് ലീഗയെ കാണാതായത്. ലത്വാനിയ സ്വദേശി ലീഗ(33)യ്ക്കായി സഹോദരി ഇൽസി നാലു ദിവസമായി നടത്തിയ തിരച്ചിൽ ഫലം കണ്ടിട്ടില്ല. പൊലീസും ഇരുട്ടിൽ തപ്പുകയാണ്.

കടുത്ത വിഷാദരോഗിയായ ലീഗ യാത്രാരേഖകളോ, പണമോ എടുക്കാതെയാണു പോത്തൻകോട്ടെ ആയർവേദ ചികിൽസാ കേന്ദ്രത്തിൽനിന്നു പുറത്തേക്കു പോയത്. കോവളത്ത് എത്തിച്ചതായി പോത്തൻകോട്ടെ ഓട്ടോഡ്രൈവറിൽനിന്നു വിവരം ലഭിച്ചെങ്കിലും തുടർന്ന് എങ്ങോട്ടു പോയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോത്തൻകോട്ടെ ധർമ ആയുർവേദ ഹീലിങ് സെന്ററിൽ ചികിത്സയ്ക്കും യോഗ പഠനത്തിനുമായി എത്തിയതാണു സഹോദരിമാർ. 10 ദിവസം വർക്കലയിൽ ചെലവിട്ട ശേഷമാണ് ഇവർ പോത്തൻകോട്ടെത്തിയത്.

ബുധനാഴ്ച രാവിലെ ഇൽസി മുറിയിൽനിന്നു യോഗ ക്ലാസിലേക്കു പോയി. സാധനങ്ങൾ വാങ്ങാനെന്നു പറഞ്ഞു ലീഗ ആശ്രമത്തിനു പുറത്തേക്കും. ഒരു മണിക്കൂർ കഴിഞ്ഞ് ഇൽസി തിരിച്ചെത്തിയപ്പോൾ ലീഗ മുറിയിലില്ല. ലത്വാനിയൻ സ്വദേശികളാണെങ്കിലും കാലങ്ങളായി അയർലൻഡിലാണ് ഇരുവരുടെയും താമസം. ലീഗ ഹോട്ടൽ ജീവനക്കാരിയും ഇൽസി ബ്യൂട്ടിഷനുമാണ്. ഐറിഷ്, ലത്വാനിയൻ സ്ഥാനപതി കാര്യാലയങ്ങളുടെ സഹായം തേടാനാണ് ഇൽസിയുടെ തീരുമാനം. ഫോൺ: 99472 24900.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP