Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവാവധി ദിവസങ്ങളിൽ ഹാജർ വേണമെന്ന് ആവശ്യപ്പെട്ട് എൽഎൽബി വിദ്യാർത്ഥിനികൾ വിസിക്കു കത്തയച്ചു; പ്രസവിക്കാൻ അവധി എടുത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നതു വിവാദമാകുന്നു

പ്രസവാവധി ദിവസങ്ങളിൽ ഹാജർ വേണമെന്ന് ആവശ്യപ്പെട്ട് എൽഎൽബി വിദ്യാർത്ഥിനികൾ വിസിക്കു കത്തയച്ചു; പ്രസവിക്കാൻ അവധി എടുത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നതു വിവാദമാകുന്നു

കൊച്ചി: പ്രസവാവധി ദിവസങ്ങളിൽ ഹാജർ വേണമെന്ന് ആവശ്യപ്പെട്ട് എൽഎൽബി വിദ്യാർത്ഥിനികൾ വിസിക്കു കത്തയച്ചു. എറണാകുളം ലോ കോളേജ് വിദ്യാർത്ഥിനികളാണ് എംജി സർവകലാശാല വൈസ് ചാൻസലർക്ക് തുറന്ന കത്തയച്ചത്. ഗർഭിണികളായ രണ്ട് എൽഎൽബി വിദ്യാർത്ഥിനികൾക്ക് 75 ശതമാനം ഹാജരില്ലെന്ന കാരണത്താൽ സെമസ്റ്റർ പരീക്ഷയെഴുതാൻ അനുമതി നൽകാതിരുന്നതിനെത്തുടർന്നാണ് വിദ്യാർത്ഥിനികൾ വ്യാഴാഴ്ച കത്തെഴുതിയത്.

എസ്എഫ്‌ഐ എറണാകുളം ലോ കോളേജ് യൂണിറ്റിലെ വനിതാ സബ്കമ്മിറ്റിയായ 'മാതൃക'ത്തിന്റെ നേതൃത്വത്തിലാണ് 200 വിദ്യാർത്ഥിനികൾ പോസ്റ്റ്കാർഡ് അയച്ചത്. ബിരുദാനന്തരബിരുദ കോഴ്‌സുകൾക്കു പഠിക്കുന്ന വിദ്യാർത്ഥിനികൾക്കു മാത്രമാണ് സർവകലാശാല പ്രസവാവധി അനുവദിക്കുന്നത്. ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്നവർക്ക് അവധി അനുവദിച്ചിട്ടില്ല.

വിദ്യാർത്ഥിനികൾ പിജി കോഴ്‌സിനെത്തുമ്പോൾ 21 വയസ്സാകും. എൽഎൽബി അഞ്ചുവർഷ കോഴ്‌സിനെത്തുന്നവരിൽ അവസാനവർഷക്കാർക്കും മൂന്നുവർഷ കോഴ്‌സിനെത്തുന്നവർക്കും ഇതേ പ്രായമാണുണ്ടാകുക. അഞ്ചുവർഷ കോഴ്‌സിനെത്തുന്നത് ഹയർ സെക്കൻഡറി പഠനത്തിനുശേഷമാണ്. മൂന്നുവർഷ കോഴ്‌സിനെത്തുന്നത് ബിരുദപഠനം കഴിഞ്ഞവരും.

എന്നാൽ, എൽഎൽബി ബിരുദകോഴ്‌സാണെന്ന കാരണം പറഞ്ഞ് അവധി നിഷേധിക്കുന്നുവെന്നാണ് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടത്. എല്ലാവർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട്. ഗർഭിണിയായതിന്റെ പേരിൽ പരീക്ഷയിൽനിന്നു മാറ്റിനിർത്തപ്പെടുകയും തൊട്ടുതാഴെയുള്ള ക്ലാസിലിരിക്കുകയും ചെയ്യണമെന്നു പറയുന്നത് അവകാശങ്ങൾ നിഷേധിക്കലാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനയുടെ 21-ാം അനുഛേദത്തിന്റെ ലംഘനമാണിത്. ഈ മനുഷ്യാവകാശലംഘനത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് പെൺകുട്ടികൾ പറയുന്നു. അഞ്ചുവർഷ കോഴ്‌സിലെ അവസാനവർഷ വിദ്യാർത്ഥിനികളിലും മൂന്നുവർഷ കോഴ്‌സ് വിദ്യാർത്ഥിനികളിലും നാലും അഞ്ചും പേർക്ക് പലപ്പോഴും സെമസ്റ്റർ പരീക്ഷകളെഴുതാൻ കഴിയാത്ത സ്ഥിതിയുണ്ടാകാറുണ്ട്്. കത്തിന് മറുപടി ലഭിച്ചില്ലെങ്കിൽ മനുഷ്യാവകാശ കമീഷനും സർവകലാശാലാ അധികൃതർക്കും ഇതുസംബന്ധിച്ച കൂട്ടനിവേദനം നൽകുമെന്നു വിദ്യാർത്ഥിനികൾ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP