Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് അടുത്ത സെപ്റ്റംബറിൽ; എല്ലാ വാർഡിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും ഫോട്ടോ പതിച്ച വോട്ടർ പട്ടികയും ഉപയോഗിക്കും

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് അടുത്ത സെപ്റ്റംബറിൽ; എല്ലാ വാർഡിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും ഫോട്ടോ പതിച്ച വോട്ടർ പട്ടികയും ഉപയോഗിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. എല്ലാ വാർഡുകളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും ഫോട്ടോ പതിച്ച വോട്ടർ പട്ടികയും ഉപയോഗിക്കും. രാജ്യത്ത് ആദ്യമായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഫോട്ടോ പതിച്ച വോട്ടർ പട്ടിക ഉപയോഗിക്കുന്നത്. പൂർണമായും വാർഡ് പുനർവിഭജനത്തിന് ഇനി സമയമില്ലെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്നത് അടുത്ത വർഷം ഒക്ടോബറിലാണ്. ഈ സാഹചര്യത്തിലാണ് അടുത്ത സെപ്റ്റംബറിലോ ഒക്ടോബറിലോ വോട്ടെടുപ്പ് നടത്തുന്ന കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാകും തെരഞ്ഞെടുപ്പ്.

അടിസ്ഥാന രേഖയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറാക്കിയ വോട്ടർ പട്ടിക ഉപയോഗിക്കും. ഇത് വാർഡ് തലത്തിലേയ്ക്ക് മാറ്റാൻ ഫീൽഡ് വെരിഫിക്കേഷൻ നാളെ തുടങ്ങും. 35,000 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെടുപ്പിന് ഉപയോഗിക്കും. സംവരണ വാർഡുകളിൽ മാറ്റം വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP