Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിനായകൻ ജീവനൊടുക്കിയ സംഭവം; ലോകായുക്ത അന്വേഷണം ആരംഭിച്ചു: പോാസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും വിനായകന്റെ സുഹൃത്തിൽ നിന്നും തെളിവെടുക്കും

വിനായകൻ ജീവനൊടുക്കിയ സംഭവം; ലോകായുക്ത അന്വേഷണം ആരംഭിച്ചു: പോാസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറിൽ നിന്നും വിനായകന്റെ സുഹൃത്തിൽ നിന്നും തെളിവെടുക്കും

തൃശൂർ: പൊലീസ് മർദ്ദനത്തെ തുടർന്ന് ദളിത് യുവാവ് വിനായകൻ ജീവനൊടുക്കിയ സംഭവത്തിൽ ലോകായുക്ത അന്വേഷണം തുടങ്ങി. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്റെയും ഉത്തരവിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി വിനായകന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോ. ബലറാം, ഡോ. രാഖിൻ, വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്ത സുഹൃത്ത് ശരത്ത് എന്നിവരോട് ലോകായുക്തയ്ക്ക് മുൻപാകെ ഹാജരാകാൻ നിർദ്ദേശം നൽകി.

കഴിഞ്ഞ മാസം 16, 17 തീയതികളിലെ പാവറട്ടി സ്റ്റേഷനിലെ ജനറൽ ഡയറി ഹാജരാക്കണമെന്നും ലോകായുക്ത നിർദ്ദേശിച്ചിട്ടുണ്ട്. അതിനിടെ വിനായകന്റെ മരണത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് നൽകാൻ തൃശൂർ ജില്ലാ കളക്ടർക്കും റൂറൽ എസ്‌പിക്കും ദേശീയ പട്ടികജാതി കമ്മീഷൻ നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP