Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ലീൻചിറ്റ്: ഉപലോകായുക്ത നടപടിയിൽ ലോകായുക്തക്ക് കടുത്ത അതൃപ്തി; അറിയാത്ത കാര്യങ്ങൾക്ക് പഴി കേൾക്കുന്നത് മുൻജന്മ പാപമെന്ന് ജസ്റ്റിസ് പയസ് കുര്യാക്കോസ്

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ലീൻചിറ്റ്: ഉപലോകായുക്ത നടപടിയിൽ ലോകായുക്തക്ക് കടുത്ത അതൃപ്തി; അറിയാത്ത കാര്യങ്ങൾക്ക് പഴി കേൾക്കുന്നത് മുൻജന്മ പാപമെന്ന് ജസ്റ്റിസ് പയസ് കുര്യാക്കോസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കും ക്ലീൻചിറ്റ് നൽകിയ ഉപലോകായുക്ത നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ലോകായുക്ത. ലോകായുക്ത പരിഗണിക്കുന്ന കേസുകളിൽ ഉപലോകായുക്ത അഭിപ്രായം പറയുന്നത് അനൗചിത്യമാണെന്ന് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് വ്യക്തമാക്കി. താൻ ഇന്ത്യയിൽ പോലും ഇല്ലാത്തപ്പോഴാണ് ഇത്തരം വാർത്ത വന്നത്. അറിയാത്ത കാര്യങ്ങൾക്ക് പഴി കേൾക്കുന്നത് മുൻജന്മ പാപമെന്നും ലോകായുക്ത പറഞ്ഞു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ കേസില്ലെന്ന പരാമർശം കഴിഞ്ഞ ദിവസമാണ് ഉപലോകായുക്ത നടത്തിയത്. ഈ പരാമർശനമാണ് ലോകായുക്തയെ ചൊടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആരോഗ്യ മന്ത്രി വി എസ്. ശിവകുമാറിനും എതിരായ അഴിമതി കേസ് പരിഗണിക്കവെയാണ് ലോകായുക്ത അതൃപ്തി അറിയിച്ചത്. മുൻ കെപിസിസി അംഗം അഗസ്റ്റിന്റെ മകൾ ഫൻവർ അഗസ്റ്റിന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വഴിവിട്ട് സഹായം നൽകിയെന്ന പരാതിയാണ് ഇന്ന് ലോകായുക്ത പരിഗണിച്ചത്.

റീജ്യണൽ കാൻസർ സെന്ററിൽ നിന്ന് ഹൈക്കോടതിയുടെ അനുമതിയോടെ പുറത്താക്കിയ ഫൻവറിനെ ഏഴ് വർഷങ്ങൾക്ക് ശേഷം സർവീസിൽ തിരിച്ചെടുക്കുകയും ആനുകൂല്യങ്ങൾ നൽകുകയും ചെയ്‌തെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. കേസിൽ മുൻ നിയമവകുപ്പ് സെക്രട്ടറി രാമരാജ പ്രേമ പ്രസാദിനെ കൂടി പ്രതി ചേർക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP