Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക കേരളസഭയിൽ ഉയർന്ന നിർദേശങ്ങളെക്കുറിച്ചു പഠിച്ച് ഭാവിപരിപാടികൾക്കു രൂപം നൽകാൻ ഏഴു കമ്മിഷനുകളെ നിയമിക്കാൻ സർക്കാർ ആലോചന; നടപടികൾ ആരംഭിക്കുന്നത് നിയമസഭാ സമ്മേളനം കഴിഞ്ഞതിന് ശേഷം

ലോക കേരളസഭയിൽ ഉയർന്ന നിർദേശങ്ങളെക്കുറിച്ചു പഠിച്ച് ഭാവിപരിപാടികൾക്കു രൂപം നൽകാൻ ഏഴു കമ്മിഷനുകളെ നിയമിക്കാൻ സർക്കാർ ആലോചന; നടപടികൾ ആരംഭിക്കുന്നത് നിയമസഭാ സമ്മേളനം കഴിഞ്ഞതിന് ശേഷം

തിരുവനന്തപുരം: ആദ്യ ലോക കേരളസഭയിൽ ഉയർന്നുവന്ന നിർദേശങ്ങളെക്കുറിച്ച് പഠിച്ച് ഭാവിപരിപാടികൾക്കു രൂപം നൽകാൻ ഏഴു കമ്മിഷനുകളെ നിയമിക്കാൻ സർക്കാർ ആലോചന, നടപടികൾ ആരംഭിക്കുന്നത് നിയമസഭാ സമ്മേളനം കഴിഞ്ഞതിന് ശേഷമായിരിക്കും.

പ്രവാസികൾ ഉന്നയിച്ച പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനും നിർദേശങ്ങൾക്കു പ്രായോഗികമായ രൂപരേഖ തയാറാക്കാനുമാണു കമ്മിഷനുകളെ നിയമിക്കുക. കമ്മിഷനുകൾ ലോക കേരളസഭയുടെ മുന്നോട്ടുള്ള നടത്തിപ്പു നിയന്ത്രിക്കാൻ രൂപം നൽകുന്ന പ്രത്യേക സെക്രട്ടേറിയറ്റിനു കീഴിലായിരിക്കും.

പ്രവാസി വാണിജ്യ ചേംബർ, വിദേശ രാജ്യങ്ങളിൽ മലയാളികളുടെ പ്രഫഷനൽ സമിതികൾ, കേരള വികസനനിധി, പ്രവാസി വായ്പാ പദ്ധതി, നോർക്കയിൽ പ്രത്യേക വിഭാഗങ്ങൾ എന്നിവ കാലതാമസമില്ലാതെ നടപ്പാക്കുകയാണ് ലക്ഷ്യം.സഭയുടെ സമാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പദ്ധതികളാണിത്.

പ്രവാസികൾക്കു വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു എന്നതാണ് ലോക കേരളസഭയുടെ ഏറ്റവും വലിയ നേട്ടമെന്നു പ്രമുഖ വ്യവസായി എം.എ. യൂസഫലി പറഞ്ഞു. കേരളത്തിൽ നിക്ഷേപിച്ചാൽ താമസമില്ലാതെ നേട്ടം ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതികൾ സർക്കാർ പ്രവാസികൾക്കായി കൊണ്ടുവരണം. പ്രവാസികളുടെ സഹായത്തോടെ പുതിയ തൊഴിൽ സംരംഭങ്ങൾ കൊണ്ടുവരാനും സർക്കാർ മുൻകയ്യെടുക്കണമെന്ന് യൂസഫലി ആവശ്യപ്പെട്ടു.

സഭയിൽ ഉയർന്ന നിർദേശങ്ങൾ രേഖപ്പെടുത്തിയതും പ്രധാന നിർദേശങ്ങൾ സർക്കാർ സ്വീകരിച്ചതും ശുഭസൂചനയാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡി ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.നിർദേശങ്ങളുടെ മുൻഗണനാ പട്ടിക തയാറാക്കി നടപ്പാക്കാനുള്ള സമയക്രമം നിശ്ചയിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി നിർദേശിക്കുന്നു.

പ്രവാസികളുടെ പ്രശ്‌നങ്ങൾ മനസിലാക്കാനും പരിഹാരം കാണാനും സഭയ്ക്കിടെ മുഖ്യമന്ത്രി തന്നെ മുൻകയ്യെടുത്തതു ശുഭസൂചനയാണെന്ന് പ്രവാസി വ്യവസായി വി.കെ.എം. അഷ്‌റഫ് പറഞ്ഞു.വിവിധ മേഖലകളിൽ രാജ്യാന്തര അനുഭവ പരിചയമുള്ള മലയാളികളുടെ കൂട്ടായ്മകൾ രൂപപ്പെട്ടുവെന്നതാണ് സഭയുടെ ഏറ്റവും വലിയ നേട്ടമെന്നു സിംഗപ്പൂർ നാഷനൽ യൂണിവേഴ്‌സിറ്റിയിലെ അസോ. പ്രഫസറും റോബട്ടിക് വിദഗ്ധനുമായ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP