Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാടൻനട ഗണപതി ക്ഷേത്രം പണിയാൻ കൈയിൽ നയാപൈസ ഇല്ലാതിരുന്നിട്ടും ഏറ്റെടുത്ത ഷാജിക്ക് ഭഗവാൻ നൽകിയത് നാല് കോടി! ആരും വാങ്ങാത്ത ടിക്കറ്റ് തടിപ്പണിക്കാരനെ അടിച്ചേൽപ്പിച്ചപ്പോൾ തേടിയെത്തിയത് കോടീശ്വരനാകാനുള്ള നിയോഗം

മാടൻനട ഗണപതി ക്ഷേത്രം പണിയാൻ കൈയിൽ നയാപൈസ ഇല്ലാതിരുന്നിട്ടും ഏറ്റെടുത്ത ഷാജിക്ക് ഭഗവാൻ നൽകിയത് നാല് കോടി! ആരും വാങ്ങാത്ത ടിക്കറ്റ് തടിപ്പണിക്കാരനെ അടിച്ചേൽപ്പിച്ചപ്പോൾ തേടിയെത്തിയത് കോടീശ്വരനാകാനുള്ള നിയോഗം

 തിരുവനന്തപുരം: അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയതിന്റെ സന്തോഷം വിട്ടുമാറിയിട്ടില്ല കുടവൂർ വൈഎംഎ ജംക്ഷൻ മാരണംകുന്ന് ഷീജാഭവനിൽ ഷാജി( 40 )ക്ക്. ഒരു സുപ്രഭാതത്തിൽ കോടീശ്വരനായി മറിയ സന്തോഷത്തിലാണ് ഷാജിയും കുടുംബവും. കേരള സർക്കാറിന്റെ ക്രിസ്തുമസ് ബംബറായ നാല് കോടി അടിച്ചത് സാധാരണക്കാരനായ ഈ തടിപ്പണിക്കാരനായിരുന്നു. ആയിരം രൂപ അടിച്ച ഭാഗ്യക്കുറി മാറി പണം വാങ്ങാൻ ചെയ്യപ്പോൾ വിൽപ്പനക്കാരൻ അടിച്ചേൽപ്പിച്ച ടിക്കറ്റാണ് ഷാജിക്ക് ഭാഗ്യം കൊണ്ടുവന്നത്. ടിക്കറ്റ് എസ്‌ബിറ്റി ചെമ്പകമംഗലം ശാഖയിൽ ഏൽപിച്ചു.

പണം മാറിവന്നാൽ വീടിനു സമീപമുള്ള പുരമ്പൻചാണി മാടൻനട ക്ഷേത്രം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഉപദേവതയായ ഗണപതിക്കുവേണ്ടി ക്ഷേത്ര നിർമ്മാണമായിരിക്കും ആദ്യം ചെയ്യുകയെന്നു ഷാജി പറഞ്ഞു. ഉപദേവതകൾക്കുള്ള ക്ഷേത്രങ്ങൾ ഓരോരുത്തരുടെയും ചെലവിലാണു സ്ഥാപിക്കുന്നത്. കയ്യിൽ ഒന്നും ഇല്ലാതിരുന്നിട്ടും ഗണപതി കോവിൽ നിർമ്മാണം ഷാജി ഏറ്റെടുത്തിരുന്നു. താൻ ആഗ്രഹിച്ചിരുന്നതു പോലെ നടപ്പാക്കാൻ കഴിയുമോ എന്ന ആശങ്കയിൽ ഇരിക്കുമ്പോഴാണ് ഭാഗ്യം ലോട്ടറിയുടെ രൂപത്തിൽ എത്തിയത്. തന്റെ വിശ്വാമാണ് തന്നെ തുണച്ചതെന്നാണ് ഷാജി പറയുന്നത്.

തടിപ്പണി ചെയ്താണു ഷാജി കുടുംബം പുലർത്തുന്നത്. ആയിരം രൂപയടിച്ച ടിക്കറ്റു മാറാനായാണു മംഗലപുരത്തു നാലുദിവസം മുൻപ് ചില്ലറ വിൽപനക്കാരനായ ജെസിമിന്റെ അടുത്ത് എത്തിയത്. ആറ്റിങ്ങൽ ഭഗവതി എജൻസിയിൽ നിന്ന് എടുത്ത ടിക്കറ്റുകളിൽ 009 ൽ അവസാനിക്കുന്ന ഈ ടിക്കറ്റ് ഏറെനാളായി ആരും എടുക്കാത്തതിനാൽ ജെസിം കൊണ്ടുനടക്കുകയായിരുന്നു. ഒടുവിൽ എത്തപ്പെട്ടതു ഷാജിയുടെ കൈകളിലായിരുന്നു.

ഇന്നലെ രാവിലെ ജംക്ഷനിലെ ചായക്കടയിൽ വച്ചാണു ബംബർ തനിക്കാണെന്നറിയുന്നത്. തലേദിവസം ബംബർ സമ്മാനം തനിക്കായിരിക്കുമെന്നും സ്വർണമാലയടക്കം വാങ്ങിക്കൊടുക്കാമെന്നുമൊക്കെ തമാശ രൂപത്തിൽ ഭാര്യ തങ്കിയോടു പറഞ്ഞിരുന്നു. വീടിനു സമീപത്ത് ഒരു പ്രസിൽ പായ്ക്കിങ്ങിനു പോകുകയാണ് തങ്കി. ജോലി കളയില്ലെന്നു തങ്കി പറഞ്ഞു. രണ്ടര സെന്റിൽ ബ്ലോക്ക് നൽകിയ ധനസഹായം കൊണ്ടു വച്ചവീട് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഇനി കുറച്ചു സ്ഥലം വാങ്ങി അതിൽ മക്കൾക്കു വേണ്ടി ഒരു നല്ല വീടു വയ്ക്കണം.

ചെറിയ ആഗ്രഹങ്ങളിലൊതുങ്ങുകയാണു ഷാജി. മൂത്തമകൻ തോന്നയ്ക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന രണ്ടാമത്തെ മകൻ ശ്രീജിത്ത് ഖോഖൊയുടെ ജില്ലാതല ടീമിലുണ്ട്. പരിശീലനത്തിനായി പാലക്കാട്ടു പോയിരിക്കുകയാണ്. ഇളയമകൻ ഏഴാം ക്ലാസിൽ പഠിക്കുന്ന അജിത്തും സ്‌കൂളിലെ ഖോഖൊ ടീമിലുണ്ട്. പിതാവ് ഗംഗാധരൻ ആശാരിയും മാതാവ് ബേബിയും ഷാജിയോടൊപ്പമാണു താമസം. ഇരുപതു വർഷമായി സ്ഥിരമായി ലോട്ടറിയെടുക്കാറുള്ള ഷാജിക്ക് പലതവണ ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. നാലുമാസം മുൻപ് ഇരുപത്തയ്യായിരം രൂപയും ഒരാഴ്ച മുൻപ് ആയിരം രൂപയും ലഭിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP