Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നരമാസം ലോകത്തിന് മുന്നിൽ കോടീശ്വരനായ കൂലിപ്പണിക്കാരൻ തൂങ്ങി മരിച്ചു; ലോട്ടറി വകുപ്പിന്റെ നടപടി ഇപ്പോഴും കടങ്കഥ

ഒന്നരമാസം ലോകത്തിന് മുന്നിൽ കോടീശ്വരനായ കൂലിപ്പണിക്കാരൻ തൂങ്ങി മരിച്ചു; ലോട്ടറി വകുപ്പിന്റെ നടപടി ഇപ്പോഴും കടങ്കഥ

കട്ടപ്പന: കേരളാ ലോട്ടറിയെന്നാൽ ഭാഗ്യദേവ. ഒറ്റ ദിവസം കൊണ്ട് പലരേയും കോടിപതികളാക്കിയ കേരളാ ഭാഗ്യക്കുറി കൂലിപ്പണിക്കാരനായ കാഞ്ചിയാർ സ്വദേശിക്ക് നൽകിയത് നിരാശയാണ്. ഓണം ബമ്പറടിച്ചു. പക്ഷേ പണം കിട്ടിയില്ല. നിരാശയുടെ ഫലമായി ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിയും വന്നു. 2011ലെ ലോട്ടറിയിലെ രണ്ടാ സമ്മാനക്കാരൻ 2013ലെ ഓണക്കാലം കഴിയുമ്പോൾ തൂങ്ങി മരിച്ചു.

2011ലെ ലോട്ടറി ഫലം വന്നപ്പോൾ ഭാഗ്യദേവതയിലെ രണ്ടാമൻ ജോർജ്ജിന്റെ കൈയിലായിരുന്നു. എന്നാൽ പിഴവുമൂലം പത്രങ്ങളിൽ നമ്പർ തെറ്റിയാതാണെന്ന് ലോട്ടറി വകുപ്പ് തിരുത്തി. ആങ്ങനെ ജോർജ്ജിന് സമാശ്വാസ സമ്മാനമായി 10 ലക്ഷം രൂപ നൽക്കാമെന്ന് പറഞ്ഞു. ഒടുവിലത് രണ്ട് ലക്ഷമായി. നികുതിയും പോയി കിട്ടിയത് 1.43 ലക്ഷം രൂപ. 2011ലെ ഓണം ബമ്പറിലെ ഒന്നാം സമ്മാനക്കാരൻ ഇതുവരേയും സമ്മാനതുക വാങ്ങിയിട്ടില്ലെന്നതും ദുരൂഹത കൂട്ടുന്നു. ആർക്കും ഈ ഓണബമ്പറിലെ കള്ളക്കളി ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

കാഞ്ചിയാർ കാവടിക്കവല ഇടയപുരയ്ക്കൽ ജോർജ് മാമ്മനെ(66) തിങ്കളാഴ്ചയാണ് കാഞ്ചിയാർ ഫോറസ്റ്റ് ഡിവിഷനിൽ കാവടിക്കവലയിലെ തേക്ക് പ്ലൂന്റേഷനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏഴുദിവസത്തോളം പഴക്കമുണ്ട്. ജോർജ് മാമൻ എടുത്ത ലോട്ടറിയുടെ നമ്പരാണ് രണ്ടാം സമ്മാനത്തിന് അർഹമായതായി ലോട്ടറി വകുപ്പ് പ്രസിദ്ധം ചെയ്തത്. ഈ നമ്പർ കണ്ട് സമ്മനത്തിനായി സമീപിച്ചപ്പോഴാണ് ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവ് മനസിലായത്. വേറെ ഒരു നമ്പരിനാണത്രെ രണ്ടാം സമ്മാനം കിട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ലോട്ടറി വകുപ്പിലെ നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

പൊൻകുന്നത്ത് 2011 മഹാത്മാഗാന്ധി ടൗൺഹാളിൽ സെപ്റ്റംബർ 17നാണ് ഓണം ബംബർ നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പ് ഹാളിൽ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കാത്തതിനാൽ പുറത്ത് കംപ്യൂട്ടറിൽ സമ്മാനാർഹമായ നമ്പർ രേഖപ്പെടുത്തിയപ്പോൾ സീരിയൽ നമ്പർ മാറുകയായിരുവെന്നാണ് ന്യായം. അവിവാഹിതനും സ്വന്തമായി ഒരുതുണ്ടു ഭൂമിപോലുമില്ലാത്ത കൂലിപ്പണിക്കാരനുമായിരുന്നു ജോർജ് മാമൻ. ആയുഷ്‌കാലം മുഴുവൻ കൂലിപ്പണിയെടുത്ത് സമ്പാദിച്ചതൊക്കെയും ലോട്ടറിക്കായി മുടക്കുകയായിരുന്നു ജോർജ്ജ്.

സംസ്ഥാന ലോട്ടറിവകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോട്ടറി ഡയറക്ടറോട് സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ഒന്നും നടന്നില്ല. ലോട്ടറിയുടെ യഥാർത്ഥ അവകാശികളെ കണ്ടെത്താനും കഴിഞ്ഞില്ല. എന്നിട്ടും പറഞ്ഞ നഷ്ടപരിഹാരവും സർക്കാർ അനുവദിച്ചില്ല. എല്ലാ അർത്ഥത്തിലും നിരാശനായിരുന്നു ജോർജ്ജ്.

അവിവാഹിതനായതിനാൽ അനുജൻ ജോസിനൊപ്പം കഴിഞ്ഞിരുന്ന ജോർജ് അതോടെ 'കോടീശ്വര'നായിതോടെ അവർക്ക് വാഗ്ദാനങ്ങളും നൽകി. ഒരുകോടികൊണ്ട് അനുജനും കുടുംബത്തിനും സ്ഥലം വാങ്ങിക്കൊടുക്കണമെന്നും സഹോദരിമാരെ സഹായിക്കണമെന്നുമൊക്കെ ആഗ്രഹിച്ച ജോർജിനെയാണ് ലോട്ടറി വകുപ്പ് ഞെട്ടിച്ചത്. തുടർന്നും കൂലിപ്പണിയുമായി ഏകാനായി ജോർജ്ജ് ജീവിതം തള്ളി നീക്കി. കടുത്ത നിരാശയ്ക്ക് ഒടുവിലാണ് ആത്മഹത്യ. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP