Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിന്റിങ് കപ്പാസിറ്റി കൂട്ടി കെബിപിഎസ് കത്തു നൽകിയിട്ടും ലോട്ടറി അച്ചടി സ്വകാര്യ പ്രസിന്; കരാർ റദ്ദാക്കണമെന്നു വി എസ്; അഴിമതിക്കു കുടപിടിക്കുന്ന തീരുമാനമെന്നു തോമസ് ഐസക്; സർക്കാർ പ്രസിൽ സൗകര്യമില്ലെന്നു മുഖ്യമന്ത്രിയുടെ വാദം

പ്രിന്റിങ് കപ്പാസിറ്റി കൂട്ടി കെബിപിഎസ് കത്തു നൽകിയിട്ടും ലോട്ടറി അച്ചടി സ്വകാര്യ പ്രസിന്; കരാർ റദ്ദാക്കണമെന്നു വി എസ്; അഴിമതിക്കു കുടപിടിക്കുന്ന തീരുമാനമെന്നു തോമസ് ഐസക്; സർക്കാർ പ്രസിൽ സൗകര്യമില്ലെന്നു മുഖ്യമന്ത്രിയുടെ വാദം

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ അച്ചടി സ്വകാര്യ പ്രസിനെ ഏൽപ്പിക്കാൻ നികുതിവകുപ്പിന്റെ ഉത്തരവ്. കേന്ദ്ര ലോട്ടറി ചട്ടങ്ങൾ മറികടന്നാണു അച്ചടി സ്വകാര്യ പ്രസിനെ ഏൽപ്പിക്കുന്നത്.

സർക്കാർ പ്രസുകൾക്ക് കൂടുതൽ ലോട്ടറി അച്ചടിക്കാൻ സൗകര്യമില്ലെന്നാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകുന്ന വിശദീകരണം. അതേസമയം, കൂടുതൽ ലോട്ടറി അടിക്കാനായി പ്രിന്റിങ് കപ്പാസിറ്റി കൂട്ടിയെന്ന് കെബിപിഎസ് അധികൃതർ നേരത്തെ സർക്കാരിനു കത്തുനൽകിയിരുന്നു. ഇതു മറികടന്നാണു സർക്കാരിന്റെ പുതിയ നീക്കം.

സർക്കാർ പ്രസുകളെയും ബുക്ക്‌സ് ആൻഡ് പബ്ലിക്കേഷൻസിനെയും നോക്കുകുത്തിയാക്കിയാണു സർക്കാരിന്റെ നീക്കം. ചെറുകിട വ്യവസായ കോർപ്പറേഷനായ സിഡ്‌കോയ്ക്ക് 26 ശതമാനം ഓഹരിയുള്ള സ്വകാര്യ പ്രസിനാണ് ഇനിമുതൽ സർക്കാർ ലോട്ടറികൾ അച്ചടിക്കാനുള്ള കരാർ.

സർക്കാരിന്റെ ഈ കരാർ റദ്ദാക്കണമെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. അഴിമതിക്കു കുട പിടിക്കാനുള്ള നീക്കമാണ് ഇതിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നതെന്നു സിപിഐ(എം) നേതാവ് ഡോ. ടി എം തോമസ് ഐസക് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്ന മാർച്ച് നാലിനാണ് ഈ നിയമവിരുദ്ധ ഉത്തരവിറക്കിയിരിക്കുന്നത്. ഇപ്പോൾ ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ സി ആപ്റ്റ്, കേരള ബുക്ക്‌സ് ആൻഡ് പബ്‌ളിക്കേഷൻസ് സൊസൈറ്റി (കെബിപിഎസ്) എന്നിവരെ ഒഴിവാക്കിയാണ് സർക്കാരിന്റെ പുതിയ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി മൺവിളയിലെ സ്വകാര്യ പ്രസിനെ ഏൽപ്പിച്ചത്. 2005ലെ കേരള പേപ്പർ ലോട്ടറി (നിയന്ത്രണ) നിയമമനുസരിച്ച് സർക്കാർ പ്രസിലോ സർക്കാർ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങളുള്ള പ്രസിലോ മാത്രമേ ലോട്ടറി ടിക്കറ്റ് അച്ചടിക്കാവൂ. ഇതു മറികടന്നുകൊണ്ടാണ് മൺവിളയിലെ ഒരു സ്വകാര്യ പ്രസിൽ ടിക്കറ്റ് അച്ചടിക്കാനൊരുങ്ങുന്നത്. പ്രതിവർഷം 140 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്.

ടിക്കറ്റ് അച്ചടിക്കുവേണ്ടി കെബിപിഎസ് പുതിയ നൂതന യന്ത്രങ്ങള് ഈയിടെ വാങ്ങിയിരുന്നു. ലോട്ടറി ഡയറക്ടറേറ്റിലെ കംപ്യട്ടർ സെർവർ 45 ലക്ഷം രൂപ ചെലവിട്ട് അപ്‌ഗ്രേഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ നാലു കോടി ടിക്കറ്റ് അച്ചടിക്കാൻ സന്നദ്ധമാണെന്ന് കാണിച്ച് കെബിപിഎസ് കഴിഞ്ഞ മാസം തന്നെ സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മറികടന്നാണ് സ്വകാര്യ പ്രസിനു വേണ്ടിയുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.

നിലവിൽ ലോട്ടറി സ്വകാര്യ പ്രസുകളിൽ അച്ചടിക്കാൻ ഏൽപ്പിക്കുന്നത് കേന്ദ്ര ലോട്ടറി നിയമത്തിന് വിരുദ്ധമാണ്. അതീവ സുരക്ഷയിൽ അച്ചടിക്കേണ്ട ലോട്ടറികൾ സ്വകാര്യപ്രസുകളെ ഏൽപ്പിക്കരുതെന്നാണ് കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും നിയമങ്ങളിൽ പറയുന്നത്. അഥവാ അച്ചടിക്കേണ്ടി വന്നാൽ റിസർവ് ബാങ്കിന്റെ അനുമതിയോട് കൂടി അവർ നിർദേശിക്കുന്ന സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമെ ലോട്ടറി അച്ചടിക്കാവു എന്നാണ് നിയമം.

ലോട്ടറി അച്ചടിക്കുവാൻ കേരള ബുക്ക്‌സ് ആൻഡ് പബ്‌ളിഷിംഗിന് അനുമതി നൽകാത്തതിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കെബിപിഎസ് എംഡി ടോമിൻ തച്ചങ്കരി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP