Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രണയത്തെ കുറിച്ച് നാലുവരി കവിത എഴുതി കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; മരണക്കുറിപ്പിലെ അന്വേഷണത്തിൽ കാമുകൻ അറസ്റ്റിൽ: കായംകുളത്ത് ഒരു പ്രണയദുരന്തം

പ്രണയത്തെ കുറിച്ച് നാലുവരി കവിത എഴുതി കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; മരണക്കുറിപ്പിലെ അന്വേഷണത്തിൽ കാമുകൻ അറസ്റ്റിൽ: കായംകുളത്ത് ഒരു പ്രണയദുരന്തം

കായംകുളം: കാമുകീകാമുകന്മാർ തമ്മിലുള്ള പ്രണയത്തിൽ ഇണക്കവും പിണക്കവും സ്വാഭാവികമാണ്. ഇതിന്റെ പേരിൽ ജീവിതം ഹോമിക്കപ്പെട്ടവരും നിരവധിയുണ്ട്. കായംകുളത്ത് ഒരു പ്രണയം കലാശിച്ചത് ദുരന്തത്തിലാണ്. കാമുകിയുടെ ആത്മഹത്യയിലും കാമുകന്റെ അറസ്റ്റിലുമാണ് ഇത് കലാശിച്ചത്. കായംകുളത്താണ് പ്രണയവും പിന്നീട് ചതിയും അരങ്ങേറിയതിനെ തുടർന്ന് എംകോം വിദ്യാർത്ഥിനി തൂങ്ങിമരിച്ചത്.

കായംകുളം എംഎസ്എം കോളജിലെ എം കോം വിദ്യാർത്ഥിനി കീരിക്കാട് കൃഷ്ണകൃപയിൽ മീര സുരേന്ദ്രനാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഇതിന്റെ അന്വേഷണം പുരോഗമിച്ചപ്പോഴാണ് 25കാരനായ കാമുകൻ അറസ്റ്റിലായത്. ചിറക്കടവം മാളികപ്പടീറ്റതിൽ ബിജിലാലാണ് പിടിയിലായത്. കഴിഞ്ഞമാസം പതിനഞ്ചാംതീയതിയാണ് പെൺകുട്ടി മരിച്ചത്. ആത്മഹത്യക്കുമുൻപ് പ്രണയത്തെപ്പറ്റി നാലുവരി കവിത മരണക്കുറിപ്പുപോലെ മീര എഴുതിവച്ചു. തുടർന്ന് മരണത്തിൽ ദുരൂഹതയുണ്ടെന്നുകാണിച്ച് പിതാവ് സുരേന്ദ്രൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

കായംകുളം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസാണ് ബിജിപാലിനെ അറസ്റ്റ് ചെയ്തത്. മീര മരിക്കുന്നതിന് തലേദിവസം ബിജിപാൽ കോളജിലെത്തുകയും കാമുകിയുമായി വഴക്കിടുകയും ചെയ്തു. ഇതിന് വിദ്യാർത്ഥികളുംഅദ്ധ്യാപകരും സാക്ഷികളാണ്. ഇവർ പൊലീസനോട് ഇക്കാര്യം പറയുകയും ചെയ്തു. കോളജിലെത്തിയ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് ബിജിപാലിനെ അറസ്റ്റുചെയ്യുകയായിരുന്നു.

കോടതി ഇയാളെ പതിനാലുദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രണയിച്ച് വഞ്ചിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. വരും ദിവസങ്ങളിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ ആത്മഹത്യ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP