Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ചുട്ടുകൊന്ന ശംഭുലാലിന് ഒരു കൈയബദ്ധം പറ്റിയതാണെന്ന് അന്വേഷണ സംഘം; മനഃപൂർവ്വമല്ല ആളുമാറിയാണ് അഫ്‌റസൂലിനെ കൊലപ്പെടുത്തിയത്; ശംഭുലാലിന്റെ സഹോദരിയുമായി ബന്ധമുണ്ടായിരുന്ന അജു ഷെയകിനെയായിരുന്നു കൊലചെയ്യാൻ പ്ലാൻ ചെയ്തത് എന്ന് പൊലീസ് സൂപ്രണ്ട് രാജേന്ദർ റാവു

ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ചുട്ടുകൊന്ന ശംഭുലാലിന് ഒരു കൈയബദ്ധം പറ്റിയതാണെന്ന് അന്വേഷണ സംഘം; മനഃപൂർവ്വമല്ല ആളുമാറിയാണ് അഫ്‌റസൂലിനെ കൊലപ്പെടുത്തിയത്;  ശംഭുലാലിന്റെ സഹോദരിയുമായി ബന്ധമുണ്ടായിരുന്ന അജു ഷെയകിനെയായിരുന്നു കൊലചെയ്യാൻ പ്ലാൻ ചെയ്തത് എന്ന് പൊലീസ് സൂപ്രണ്ട് രാജേന്ദർ റാവു

ജയ്പൂർ: ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവായ അഫ്‌റസൂലിനെ കൊലപ്പെടുത്തിയ കേസിൽ വിചിത്രമായ ന്യായവുമായി അന്വേഷണ സംഘം രംഗത്ത്. കൊലയാളിയായ ശംഭുലാലിന് ഒരു കൈയബദ്ധം പറ്റിയതാണ് മനഃപൂർവ്വമല്ല ആളുമാറിയാണ് അഫ്‌റസൂലിനെ കൊലപ്പെടുത്തിയതെന്നാണ് കൊലക്ക് അന്വേഷണ സംഘം നൽകിയ ന്യായീകരണം.

അജു ഷെയ്ക്ക് എന്നയാളെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നും ഇയാൾക്ക് ശംഭുലാലിന്റെ സഹോദരിയുമായി ബന്ധമുണ്ടായിരുന്നു എന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകത്തിന് മുമ്ബ് ജാൽചക്കി മാർക്കറ്റിലെത്തിയ ശംഭുലാൽ അജു ഷെയ്ക്കിനെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിച്ചിരുന്നു.

മറ്റ് തൊഴിലാളികളിൽ നിന്ന് ഷെയ്ക്കിന്റെ ഫോൺ നമ്ബർ ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷെയ്ക്കിന്റെ നമ്ബറിന് പകരം അറിയാതെ അഫ്‌റസുലിന്റെ നമ്ബർ ആണ് തൊഴിലാളികൾ ശംഭുലാലിന് നൽകിയത്. ഇതാണ് ആളുമാറിയുള്ള കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂപ്രണ്ടായ രാജേന്ദർ റാവു പറയുന്നത്.

ഏതാനും ദിവസങ്ങൾക്കു മു്മ്പാണ് ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ ഒരു മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന് കത്തിക്കുന്നത്. രാജസ്ഥാനിലെ രാജ്സമന്തിലാണ് സംഭവം. ഇതിനുശേഷം ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പശ്ചിമബംഗാളിലെ മാൽഡ സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്റസുൽ.

രാജസ്ഥാനിലെ രാജ്സമന്തിൽ കരാർ തൊഴിലാളിയായി താമസിച്ചുവരികയായിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് അഫ്റസുലിനെ മറ്റൊരു സ്ഥലത്തെത്തിച്ച് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കത്തിക്കുകയും ചെയ്തു. പിന്നീട് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവം ലൗജിഹാദ് ആരോപിച്ചുള്ള കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകി ശാംബുലാൽ റൈഗർ അന്ന് തന്നെ പൊലീസ് പിടിയിലായിരുന്നു.

മുഹമ്മദ് അഫ്റസുലിനെ കൊന്നത് ഒരു കുറ്റമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതി ശബുലാൽ  പ്രതികരിച്ചിരുന്നു. കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ദെൽവാര പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ശംഭുലാലിന്റെ പ്രതികരണം. താൻ ചെയ്തത് ഒരു കുറ്റമാണെന്ന് ഇപ്പോഴും വിശ്വിസിക്കുന്നില്ല. തന്റെ സുഹൃത്തിന്റെ സഹോദരിയുമായി ഇയാൾ ഒളിച്ചോടിയിരുന്നു. അവളെ തിരിച്ചുകൊണ്ടുവരാൻ ഞാൻ സഹായിച്ചുവെന്നും തന്റെ മരുമകൻ വഴിയാണ് ഈ വീഡിയോ ഉണ്ടാക്കിയതെന്നും ശാബുലാൽ പറഞ്ഞിരുന്നു.

എന്നാൽ തന്നെ രക്ഷിക്കാൻ വേണ്ടിയാണെന്ന പ്രതിയുടെ വാദം നിഷേധിച്ച് പെൺകുട്ടി രംഗത്തെത്തിയിരുന്നു. തനിക്ക് കൊലപാതകിയുമായി ഒരു ബന്ധവുമില്ലെന്നാണ് പെൺകുട്ടി കഴിഞ്ഞദിവസം നടത്തിയ വെളിപ്പെടുത്തൽ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP