Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒളിച്ചോടിയ 17കാരായ കാമുകിയേയും കാമുകനേയും വിവാഹം കഴിപ്പിച്ചു; തടവിൽ വച്ചിരിക്കുന്ന മകനെ വിട്ടു കിട്ടാനാവശ്യപ്പെട്ട് പെൺകുട്ടിയുടെ മതാപിതാക്കൾക്കെതിരെ ആൺകുട്ടിയുടെ പിതാവ് കോടതിയിൽ

ഒളിച്ചോടിയ 17കാരായ കാമുകിയേയും കാമുകനേയും വിവാഹം കഴിപ്പിച്ചു; തടവിൽ വച്ചിരിക്കുന്ന മകനെ വിട്ടു കിട്ടാനാവശ്യപ്പെട്ട് പെൺകുട്ടിയുടെ മതാപിതാക്കൾക്കെതിരെ ആൺകുട്ടിയുടെ പിതാവ് കോടതിയിൽ

കൊച്ചി: ഒളിച്ചോട്ടത്തിൽ തുടക്കം. ആദ്യം കേസ് കൊടുത്തത് പെൺകുട്ടിയുടെ അമ്മ. പൊലീസിന്റെ അന്വേഷണത്തിൽ ഒളിച്ചോട്ടക്കാരെ കിട്ടി. അവരുടെ സ്‌നേഹം അംഗീകരിക്കപ്പെട്ടു. കേസുകൊടുത്ത പെൺകുട്ടിയുടെ അമ്മ പൊലീസിന്റെ സാന്നിധ്യത്തിൽ താലികെട്ടിന് സമ്മതിക്കുകയും ചെയ്തു. എല്ലാം മംഗളമായപ്പോൾ മറ്റൊരു കേസ്. ആദ്യത്തേതിൽ നിന്ന് കടുത്തതും. ആൺകുട്ടിയുടെ അച്ഛനാണ് രണ്ടാമത്തെ കുരുക്കിന് പിന്നിൽ

പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെക്കൊണ്ടു വിവാഹം കഴിപ്പിച്ചെന്നും തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നുമാണ് ആൺകുട്ടിയുടെ അച്ഛന്റെ പരാതി. അത് ഗുരുതമായ കുറ്റവുമാണ്. ശൈശവ വിവാഹമാണ് നടന്നതെന്നാണ് ആക്ഷേപം. എറണാകുളം റൂറൽ എസ്‌പിക്ക് ലഭിച്ച പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ശൈശവ വിവാഹത്തിൽ നിന്ന് മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ ഊരമന സ്വദേശി രമേശനാണ് എറണാകുളം റൂറൽ എസ്‌പിക്കു പരാതി നൽകിയത്.

മൂവാറ്റുപുഴ പെരിങ്ങഴ സ്വദേശിയായ പതിനേഴുകാരിയും രമേശിന്റെ മകനും പ്രേമത്തിലായിരുന്നു. ഇരുവരും ഒളിച്ചോടുകയും ചെയ്തു. തുടർന്നായിരുന്നു പെൺകുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിലെത്തിയത്. പരാതിയെ തുടർന്ന് രമേശിനെ പൊലീസ് വിളിച്ചു വരുത്തി. മകനെ കിട്ടിയിട്ട് പോയാൽ മതിയെന്നും പൊലീസ് രമേശിനോട് പറയുകയും ചെയ്തു. അന്വേഷണത്തിനൊടുവിൽ ഒളിച്ചോടിയവരെ പാലക്കാട് നിന്ന് കണ്ടെത്തി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു. അതിന് ശേഷം രമേശിനെ വിടുകയും ചെയ്തു.

പിന്നീട് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം പൊലീസ് കോടതിയിൽ ഹാജരാക്കി. ആൺകുട്ടിയെ വിട്ടയയ്ക്കുകയും ചെയ്തു. മകനെ പിന്നീടു പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും ചേർന്നു ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നു രമേശൻ പറയുന്നു. രണ്ടു ദിവസമായി മകൻ എവിടെയാണെന്നതിനെക്കുറിച്ചു വിവരമില്ലെന്നും രമേശൻ പറഞ്ഞു. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ലാതെ വന്നതോടെയാണ് എസ്‌പിക്കു പരാതി നൽകിയത്.

പൊലീസിന്റെ കൂടി സാന്നിധ്യത്തിലാണ് കല്ല്യാണം ഉറപ്പിച്ചതെന്നാണ് രമേശിന്റെ ആക്ഷേപം. മകന് പ്രായപൂർത്തിയായില്ലെന്നും വ്യക്തമാക്കുന്നു. മകനും പെൺകുട്ടിക്കും പ്രായപൂർത്തിയായശേഷം വിവാഹം നടത്തിക്കൊടുക്കാമെന്നു രമേശൻ അറിയിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ലെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP