Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം പ്രണയത്തിന് എതിരോ? ഒന്ന് തീരും മുന്നേ അടുത്തത്;പ്രണയവിവാഹത്തിനൊരുങ്ങിയ കമിതാക്കൾക്ക് നേരെ വധഭീഷണി; ഇരുവരും സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ; എറണാകുളം തൃക്കാക്കരയിൽ കമിതാക്കൾ രക്ഷതേടിയത് യുവതിയുടെ ബന്ധുക്കളിൽ നിന്ന്

കേരളം പ്രണയത്തിന് എതിരോ? ഒന്ന് തീരും മുന്നേ അടുത്തത്;പ്രണയവിവാഹത്തിനൊരുങ്ങിയ കമിതാക്കൾക്ക് നേരെ വധഭീഷണി; ഇരുവരും സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ; എറണാകുളം തൃക്കാക്കരയിൽ കമിതാക്കൾ രക്ഷതേടിയത് യുവതിയുടെ ബന്ധുക്കളിൽ നിന്ന്

കൊച്ചി: നാളുകൾ കഴിയും തോറും പ്രബുദ്ധ കേരളമെന്ന് വിളിക്കുന്ന ഇപ്പോൾ പ്രബുദ്ധമല്ലാത്ത കേരളം പ്രണയ വിവാഹങ്ങൾക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയോ?ഇത് സാധൂകരിക്കുന്ന വാർത്തകളാണ് കഴിഞ്ഞ കുറെ നാളുകളായി പുറത്ത് വരുന്നത്.

ഒരു പ്രണയവും വിവാഹവും ഒരു യുവാവിന്റെ ജീവൻ എടുത്തതത് കെട്ടടങ്ങു മുന്നേ വീണ്ടും കമിതാക്കൾക്ക് നേരെ ബന്ധുക്കളുടെ കൊല വിളി.പ്രണയവിവാഹത്തിന് ഒരുങ്ങിയ യുവാവിന് നേരെ വധഭീഷണിയുമായി യുവതിയുടെ ബന്ധുക്കൾ. ജീവന് സംരക്ഷണം നൽകണമെന്നും വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് കമിതാക്കൾ എറണാകുളം തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി.

കണ്ണൂർ സ്വദേശിനിയായ യുവതിയും പത്തനംതിട്ട എരുമേലി സ്വദേശിയുമായ യുവാവുമാണ് സംരക്ഷണം ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയത്. വീട്ടുതടങ്കലിൽ ആയിരുന്ന യുവതിയുമായി യുവാവ് നാടുവിടുകയായിരുന്നു.

വിവാഹം തടയുന്നതിന്റെ ഭാഗമായി യുവതിയുടെ തിരിച്ചറിയൽ രേഖ ഉൾപ്പെടെയുള്ളവ ബന്ധുക്കൾ തടഞ്ഞുവച്ചെന്നും രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും കമിതാക്കൾ ആരോപിച്ചു.

ഫോൺ മുഖാന്തരമല്ലാതെ മറ്റു ചിലർ യുവവാവിന്റെ വീട്ടിലെത്തി നേരിട്ട് വധഭീഷണി മുഴക്കിയെന്നും ഇവർ പറഞ്ഞു. വനിതാ സെല്ലിൽ പരാതി നൽകിയ ശേഷം യുവാവിന്റെ ബന്ധുക്കൾക്ക് ഒപ്പമാണ് ഇരുവരും ചൊവ്വാഴ്ച തൃക്കാക്കര സ്റ്റേഷനിലെത്തി സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP