Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ; വിവാഹവാഗ്ദാനം നൽകി ഗർഭിണിയാക്കിയ ശേഷം കാമുകൻ കടന്നുകളഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ്; അറസ്റ്റിലായത് പത്തനംതിട്ട മാന്നാർ സ്വദേശി അനന്തു

ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ; വിവാഹവാഗ്ദാനം നൽകി ഗർഭിണിയാക്കിയ ശേഷം കാമുകൻ കടന്നുകളഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ്; അറസ്റ്റിലായത് പത്തനംതിട്ട മാന്നാർ സ്വദേശി അനന്തു

തിരുവനന്തപുരം :  പേരൂർക്കട സ്വദേശിനിയും ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയുമായ യുവതി ആത്ഹത്യ ചെയ്ത സംഭവത്തിലാണ് പൊലീസ് നടപടിയുണ്ടായിരിക്കുന്നത്. പെൺകുട്ടിയുടെ കാമുകൻ അനന്തുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട മാന്നാർ പാവുക്കര സ്വദേശിയാണ് അനന്തു.

കഴിഞ്ഞ പത്തിനാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവതി ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നുള്ള പൊലീസ് അന്വേഷണത്തിലാണ് അനന്തുവിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. പെൺകുട്ടിയും യുവാവും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എറണാകുളത്ത് ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠനത്തിനിടെയാണ് പെൺകുട്ടിയും അനന്തുവും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
വിവാഹവാഗ്ദാനം നൽകിയ അനന്തു യുവതി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അതിൽ നിന്നു പിന്മാറിയതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും പൊലീസ് കണ്ടെത്തി. തുടർന്നാണ് പൊലീസ് അനന്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിക്കെതിരേ ബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പേരൂർക്കട സിഐ സുരേഷ്ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിയായ അനന്തുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP