Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാധാരണക്കാരന്റെ അടുപ്പിൽ വെള്ളമൊഴിച്ച് സർക്കാർ; പെട്രോളിനും ഡീസലിനും വില കൂട്ടിയതിന് പിന്നാലെ പാചക വാതകത്തിനും വിലകൂട്ടി; ഗാർഹിക സിലിണ്ടറിന് വർദ്ധിപ്പിച്ചത് 23 രൂപ; വാണിജ്യ സിലിണ്ടറിന് ഇന് 1057രൂപ കൊടുക്കണം

സാധാരണക്കാരന്റെ അടുപ്പിൽ വെള്ളമൊഴിച്ച് സർക്കാർ; പെട്രോളിനും ഡീസലിനും വില കൂട്ടിയതിന് പിന്നാലെ പാചക വാതകത്തിനും വിലകൂട്ടി; ഗാർഹിക സിലിണ്ടറിന് വർദ്ധിപ്പിച്ചത് 23 രൂപ; വാണിജ്യ സിലിണ്ടറിന് ഇന് 1057രൂപ കൊടുക്കണം

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിപ്പിച്ചതിന്റെ പേരിൽ ജനങ്ങളെ വലയ്ക്കാൻ വേണ്ടി വീണ്ടും എണ്ണ കമ്പനികൾ. സാധാരണക്കാരന്റെ അടുപ്പിൽ വെള്ളമൊഴിക്കുന്ന വിധത്തിലുള്ള നടപടിയാണ് സർക്കാറിന്റെ ഭാഗത്തു നി്ന്നും ഉണ്ടായത്. ഇന്ധന വില വർധിപ്പിച്ചതിന് പിന്നാലെ സാധാരണക്കാരന് ഇരുട്ടടി നൽകി പാചകവാതകത്തിന്റെയും വില വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 23 രൂപയാണ് വർധിപ്പിച്ചത്. അതേസമയം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സിലിണ്ടറുകൾക്ക് 38 രൂപയുടെയും വർധന നിലവിൽ വന്നു.

ഇതോടെ ഗാർഹിക ആവശ്യങ്ങൾക്ക് സബ്സിഡിയുള്ള സിലിണ്ടർ കൊച്ചിയിൽ ലഭിക്കണമെങ്കിൽ ഇനി 569 രൂപ 50 പൈസ കൊടുക്കണം. വാണിജ്യ സിലിണ്ടറിനാകട്ടെ ഇനിമുതൽ 1057രൂപ 38 പൈസയാണ് നൽകേണ്ടത്. ഇന്നലെ അർദ്ധ രാത്രിയാണ് പെട്രോൾ, ഡീസൽ വില ഉയർത്തിയത്.

പെട്രോൾ ലിറ്ററിന് 2.58 രൂപയും ഡീസലിന് 2.26 രൂപയും വർധിപ്പിച്ചിരുന്നു. പുതിയ നിരക്ക് ചൊവ്വാഴ്ച അർധരാത്രി നിലവിൽ വന്നു. മെയ് 16ന് പെട്രോളിന് 83 പൈസയും ഡീസലിന് 1.26 രൂപയും വർധിപ്പിച്ചിരുന്നു. ആഗോള വിപണയിൽ എണ്ണവിലയിലുണ്ടായ വർധനയും രൂപക്കെതിരെ ഡോളറിന്റെ മൂല്യം കൂടിയതുമാണ് ഇന്ധനവിലക്കയറ്റത്തിന് കാരണമെന്ന് പെട്രോളിയം കമ്പനികൾ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP