Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലബാറിൽ ഈ വർഷം മാത്രം രണ്ടര ലക്ഷം കൂറ്റൻ വീടുകൾ ഉയർന്നു; 3000 സ്‌ക്വയർ ഫീറ്റിൽ കൂടുതൽ ഉള്ള വീടുകൾ നിർമ്മിച്ചവരുടെ വിവരങ്ങൾ തേടി ആദായനികുതി വകുപ്പ്

മലബാറിൽ ഈ വർഷം മാത്രം രണ്ടര ലക്ഷം കൂറ്റൻ വീടുകൾ ഉയർന്നു; 3000 സ്‌ക്വയർ ഫീറ്റിൽ കൂടുതൽ ഉള്ള വീടുകൾ നിർമ്മിച്ചവരുടെ വിവരങ്ങൾ തേടി ആദായനികുതി വകുപ്പ്

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാന സർക്കാർ കടുത്ത നടപടികളുമായി മുന്നോട്ടു പോകവേ നികുതി വെട്ടിക്കുന്നവരെയും വെട്ടിലാക്കാൻ നടപടികളുമായി കേന്ദ്ര ആദായനികുതി വകുപ്പ് രംഗത്തെത്തി. ആഢംബര വീടുകളും കെട്ടിടങ്ങലും കെട്ടിപ്പൊക്കിയവരുടെ സാമ്പത്തിക ഉറവിടം തേടിയാണ് ആദായനികുതി വകുപ്പ് രംഗത്തെത്തിയത്. മലബാർ മേഖലയിൽ മാത്രം കോടികളുടെ ആഢംബര സൗധങ്ങൾ ഉയരുന്നുണ്ട്. ഇതിനായി നേരായ വഴിയിലാണ് പണം എത്തിയതെന്ന് പരിശോധിക്കനാണ് ആദായനകുതി വകുപ്പ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കുഴൽപ്പണത്തിന്റെ ഒഴുക്കുള്ള മലബാർ മേഖലയിൽ നിന്നും ഖജനാവിലെത്തേണ്ടുന്ന പണം ചോരുന്നുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. അതുകൊണ്ടു തന്നെ കർശന നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ നിർമ്മിച്ച 3000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും എങ്ങനെ പണം കണ്ടെത്തിയെന്ന് അന്വേഷിക്കാൻ കേന്ദ്ര ധനമന്ത്രാലയം ആദായനികുതി വകുപ്പിന് നിർദ്ദേശം നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നായി കെട്ടിടങ്ങളുടെ പ്‌ളാനും അനുബന്ധ രേഖകളും ആദായനികുതി അധികൃതർ ശേഖരിച്ചു കഴിഞ്ഞു. 70 ലക്ഷം രൂപ മുതൽ ഒരു കോടിവരെയും അതിന് മുകളിലുമുള്ള മതിപ്പ് ചെലവിൽ ഒട്ടേറെ വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറത്തും കാസർകോട്ടുമാണ് വലിയ കെട്ടിടങ്ങൾ ഏറെയും നിർമ്മിച്ചിരിക്കുന്നത്. കാസർകോട് നായന്മാർ മൂലയെന്ന സ്ഥലം ആഡംബര വീടുകളുള്ള കോടീശ്വരന്മാർ താമസിക്കുന്ന മേഖലയാണെന്ന് അധികൃതർ വ്യക്തമാക്കി. കോഴിക്കോട് ആദായനികുതി കമ്മിഷണർ പി.എൻ. ദേവദാസന്റെ നേതൃത്വത്തിൽ കോടീശ്വരന്മാരുടെ പട്ടിക തയ്യാറാക്കി. ഇവർക്ക് നോട്ടീസയക്കുകയും ചെയ്തു.

കഴിഞ്ഞവർഷം രാജ്യത്ത് 22 ലക്ഷം പേർ വമ്പൻ കെട്ടിടങ്ങളും വീടുകളും നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
ഇവരിൽ 10,212 പേർ മലബാറിൽ നിന്നുള്ളവരാണ്. 2014ൽ മലബാറിലെ അഞ്ച് ജില്ലകളിൽ ഇത്തരത്തിലുള്ള ആഡംബര വീടുകളും കെട്ടിടങ്ങളും ആഡംബര വാഹനങ്ങളും വൻതോതിൽ ഭൂമിയും സ്വന്തമാക്കിയവർ 2,50,000 പേരുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണക്ക്.

ഗൾഫ് പണത്തിന്റെ ഒഴുക്കുള്ള മേഖലയിൽ കുഴൽ ഇടപാടുകൾ സജീവമാണ്. ഹവാലാ പണത്തിന്റെ ഒഴുക്കുമുണ്ട്. അതുകൊണ്ട്, ഇതിന് തടയിടാൻ കേന്ദ്രസർക്കാർ നേരിട്ട് ഇടപെടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികൾ. അടുത്തഘട്ടത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് അറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP