Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം ജി യൂണിവേഴ്‌സിറ്റി വി സിയെ കണ്ടെത്തുന്ന നടപടി ക്രമങ്ങൾക്ക് തുടക്കം; ഇക്കുറിയും മാനദണ്ഡം ജാതി തന്നെ; കേരള കോൺഗ്രസ്സിന്റെ പ്രതിനിധി ഡോ. ബാബു സെബാസ്റ്റ്യന് സാധ്യത

എം ജി യൂണിവേഴ്‌സിറ്റി വി സിയെ കണ്ടെത്തുന്ന നടപടി ക്രമങ്ങൾക്ക് തുടക്കം; ഇക്കുറിയും മാനദണ്ഡം ജാതി തന്നെ; കേരള കോൺഗ്രസ്സിന്റെ പ്രതിനിധി ഡോ. ബാബു സെബാസ്റ്റ്യന് സാധ്യത

കോട്ടയം: എം ജി സർവകലാശാലയിൽ ആരാകും വൈസ് ചാൻസലർ? വി സി.യെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റിയുടെ ആദ്യ യോഗം ഇന്നു ചേരുമ്പോൾ, പ്രധാന പരിഗണന ജാതിതന്നെയാകുമെന്ന് ഉറപ്പാണ്. കോൺഗ്രസ്സും കേരള കോൺഗ്രസ്സും വി സി.സ്ഥാനത്തേയ്ക്ക് നോമിനികളുമായി രംഗത്തുണ്ട്. മാണി ഗ്രൂപ്പിന്റെ പ്രതിനിധിയും സംസ്ഥാന സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ.ബാബു സെബാസ്റ്റ്യനാണ് സാധ്യതാ പട്ടികയിൽ മുന്നിൽ.

മാണിഗ്രൂപ്പിന്റെ നോമിനിയായിരുന്ന ഡോ. എ വി ജോർജിനെ കാലാവധി തീരും മുമ്പ് ഗവർണർ പുറത്താക്കിയതിനെ തുടർന്നാണ് പുതിയ വി സിയെ കണ്ടെത്തേണ്ടിവന്നത്. ജോർജ് തങ്ങളുടെ പ്രതിനിധിയായതിനാൽ, പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള അവകാശവും ഉണ്ടെന്നാണ് മാണിവിഭാഗത്തിന്റെ നിലപാട്. യുജിസി യോഗ്യതയുള്ള കോൺഗ്രസ് അനുകൂല അദ്ധ്യാപകരും സജീവമാണ്.

പ്രൊഫസർപദവിയിലോ അല്ലെങ്കിൽ അക്കാദമിക് ഗവേഷണ സ്ഥാപന മേധാവിയായോ പത്തുവർഷത്തെ പരിചയമാണ് യുജിസി യോഗ്യത. ഗവേഷണ സ്ഥാപന മേധാവി എന്ന യോഗ്യത ബാബു സെബാസ്റ്റ്യനുണ്ട്. കത്തോലിക്ക സഭയുടെ പിന്തുണയുമുണ്ട്. എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ഡയറക്ടർ പ്രൊ.ബോബി തോമസും സജീവമായുണ്ട്. അദ്ദേഹത്തിന് പ്രൊഫസർ യോഗ്യതയുണ്ട്.

കോൺഗ്രസ് അദ്ധ്യാപക സംഘടനാ നേതാവായ ഡോ. പ്രസന്നകുമാറാണ് സജീവ പരിഗണനയിലുള്ള മറ്റൊരാൾ. കഴിഞ്ഞ തവണ വി സി. സ്ഥാനത്തേയ്ക്ക് അന്തിമ ലിസ്റ്റിൽ ഇടം നേടിയിട്ടും സീറ്റ് മാണി ഗ്രൂപ്പിന് പോയതോടെ സ്ഥാനം നഷ്ടപ്പെട്ട പ്രസന്നകുമാറിന് വേണ്ടി അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തിറങ്ങിയിട്ടുണ്ട്. കേരള സർവകലാശാലയിലെ പ്രൊഫസർ കൂടിയാണ് ഡോ.പ്രസന്നകുമാർ. മുൻ എം.ജി വി സിയും കേന്ദ്രസർവകലാശാല വി സിയുമായിരുന്ന ഡോ. ജാൻസി ജയിംസും ഡോ: കെ സി സണ്ണി (കേരള സർവ്വകലാശാല), ഡോ: സണ്ണി ജോസഫ് (മാന്നാനം കെ ഇ കോളേജ്) എന്നിവരും രംഗത്തുണ്ട്.

ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൺ ചെയർമാനായ സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധിയായി ഡോ.ബൽറാം (ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ), ബെന്നി ബഹനാൻ എംഎൽഎ (സെനറ്റ് പ്രതിനിധി) എന്നിവരാണ് അംഗങ്ങൾ. അന്തിമ പരിശോധനയ്ക്കുശേഷം മൂന്ന് പേരുകൾവരെ സമിതിക്ക് ഗവർണറുടെ മുന്നിൽ സമർപ്പിക്കാം. എന്നാൽ, ധാരണയിലെത്തി ഒരാളുടെ പേര് നിർദേശിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗവർണർ നിയമനം വൈകുന്നതിനാൽ, വി സി. നിയമനവും വൈകാനിടയുണ്ട്. ഇതിനിടെ, പുതിയ ഗവർണർ ആരെന്നതിനെ ആശ്രയിച്ചിരിക്കും കോൺഗ്രസ്സിന്റെയും കേരള കോൺഗ്രസ്സിന്റെയും പ്രതിനിധികളുടെ സാധ്യതയും. ബിജെപിക്ക് കൂടി സ്വീകാര്യനായ വ്യക്തി വി സിയായി വരാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP