Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

' വാട്‌സാപ്പും ഫേസ്‌ബുക്കും വഴി പ്രചരിക്കുന്ന സന്ദേശമാണ് കേരളം ഇരുട്ടിലാകുമെന്ന്'; 'ഇത്തരമൊരു സംഗതിയേ ഇല്ല, വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളിൽ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കും'; പൊതു ജനങ്ങൾക്ക് ആശ്വാസം പകർന്ന് മന്ത്രി എം.എം മണിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

' വാട്‌സാപ്പും ഫേസ്‌ബുക്കും വഴി പ്രചരിക്കുന്ന സന്ദേശമാണ് കേരളം ഇരുട്ടിലാകുമെന്ന്'; 'ഇത്തരമൊരു സംഗതിയേ ഇല്ല, വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളിൽ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കും'; പൊതു ജനങ്ങൾക്ക് ആശ്വാസം പകർന്ന് മന്ത്രി എം.എം മണിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌


തിരുവനന്തപുരം: സംസ്ഥാനം മഴക്കെടുതിയിലായിരിക്കുന്ന സമയം സമൂഹ മാധ്യമങ്ങളിലും പല വിധത്തിലുള്ള സന്ദേശങ്ങൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ വ്യാജ പ്രചരണങ്ങളും വർധിച്ചു വരുന്നതായാണ് സൂചന. കേരളം ഇരുട്ടിലാകുമെന്ന രീതിയിൽ വരെ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ അവസരത്തിൽ പൊതു ജനങ്ങൾക്ക് ആശ്വാസവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം.എം മണി. സമൂഹ മാധ്യമത്തിൽ വ്യാപകമായി കേരളം ഇരുട്ടിലാകുമെന്ന സന്ദേശം പ്രചരിക്കുകയാണെന്നും എന്നാൽ ഇത്തരത്തിൽ ഒരു സംഗതി ഇല്ലെന്നും മന്ത്രി ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും സംസ്ഥാനത്ത് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

മന്ത്രി എം.എം മണിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

വൈദ്യുതി വിതരണം മുടങ്ങുമെന്നത് തെറ്റായ പ്രചാരണം.

സംസ്ഥാനത്ത് ഉടനീളം വൈദ്യുതി നിലയ്ക്കാൻ സാധ്യതയുണ്ടെന്ന നിലയിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ഈ പ്രചാരണം തള്ളിക്കളയണം.വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളിൽ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് ജീവനക്കാർ.

വെള്ളപ്പാെക്കം മൂലം അപകടമൊഴിവാക്കാൻ ഏകദേശം 4000 ത്തോളം ട്രാൻസ്‌ഫോർമറുകൾ ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. കൂടാതെ വിവിധ ജില്ലകളിലായി നാല് 110 കെ.വി സബ് സ്റ്റേഷൻ, പതിമൂന്ന് 33 കെ.വി സബ് സ്റ്റേഷൻ, ആറ് വൈദ്യുതി ഉല്പാദന നിലയങ്ങൾ എന്നിവയുടെ പ്രവർത്തനം താല്കാലികമായി നിർത്തി വെച്ചിരുന്നു. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് ഇവിടെ പ്രവർത്തനം പുനരാരംഭിക്കും.

ആയതിനാൽ തെറ്റായ വാർത്താ പ്രചാരണത്തിൽ കുടുങ്ങരുതെന്നും വൈദ്യുതി നില പുനഃസ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് എല്ലാ വിധ പൊതുജനങ്ങളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP