Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യൂബയും ആഫ്രിക്കൻ രാജ്യങ്ങളും സ്വർണം വാരിക്കൂട്ടുമ്പോൾ ഇന്ത്യക്ക് ആകെ കിട്ടുന്നതെന്നാ, വല്ലപ്പോഴും ഒരു വെങ്കലം; ഇരുമ്പ് ഇല്ലാത്തതുകൊണ്ട് ഇരുമ്പ് കിട്ടുന്നില്ല; പഴച്ചാറു പോലെയായ ഗ്രൗണ്ടിൽ കുട്ടികൾ എങ്ങനെ ഓടും? പെരുമഴയത്ത് ഇടുക്കിയിൽ കായികമേള നടത്തുന്ന സംഘാടകരെ 'എടുത്തു കുടഞ്ഞ്' മണിയാശാൻ

ക്യൂബയും ആഫ്രിക്കൻ രാജ്യങ്ങളും സ്വർണം വാരിക്കൂട്ടുമ്പോൾ ഇന്ത്യക്ക് ആകെ കിട്ടുന്നതെന്നാ, വല്ലപ്പോഴും ഒരു വെങ്കലം; ഇരുമ്പ് ഇല്ലാത്തതുകൊണ്ട് ഇരുമ്പ് കിട്ടുന്നില്ല; പഴച്ചാറു പോലെയായ ഗ്രൗണ്ടിൽ കുട്ടികൾ എങ്ങനെ ഓടും? പെരുമഴയത്ത് ഇടുക്കിയിൽ കായികമേള നടത്തുന്ന സംഘാടകരെ 'എടുത്തു കുടഞ്ഞ്' മണിയാശാൻ

എൻആർ സിറ്റി: തോരാമഴ പെയ്യുമ്പോഴും ചെളിയിൽ മുങ്ങിയ മൈതാനത്ത് കായികമേള നടത്തിയ അധികൃതരെ രൂക്ഷമായി വിമർശിച്ച് എംഎം മണി. പെരുഴയിൽ ചെളിക്കുളമായി മാറിയ ഗ്രൗണ്ടിൽ ഇടുക്കി റവന്യൂ ജില്ലാ കായികമേള നടത്തുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെയാണ് അധികൃതരെ 'എടുത്തുകുടഞ്ഞ്' സ്വതസിദ്ധമായ ശൈലിയിൽ വിമർശനവുമായി എംഎം മണി എത്തുന്നത്.

മഴ പെയ്തു പഴച്ചാറു പോലെയായ ഗ്രൗണ്ടിൽ കുട്ടികൾ എങ്ങനെ ഓടാനാണെന്ന് ചോദിച്ചുള്ള മന്ത്രിയുടെ പ്രസംഗം കുട്ടികൾ വലിയ കയ്യടിയോടെയാണ് സ്വീകരിച്ചത്. ഇങ്ങനെ ഓടിപ്പിച്ച് നമ്മുടെ കുട്ടികളെ നശിപ്പിക്കുന്നുവെന്ന നിലയിലാണ് വല്ലപ്പോഴും വെങ്കലമെന്തെങ്കിലും കിട്ടിയാലായി. ഇരുമ്പ് ഇല്ലാത്തതുകൊണ്ട് ഇരുമ്പു കിട്ടുന്നില്ലെന്നും ആയിരുന്നു മന്ത്രിയുടെ പരിഹാസം. ഉദ്ഘാടന വേദിയിൽ മൈക്ക് സ്റ്റാൻഡ് ഇല്ലാത്തതുതന്നെ മന്ത്രിക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ സംഘാടകർക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.

ഓടുന്ന കുട്ടികളുടെ പുറകെ ചാക്കിൽ മണലുമായി നടക്കുകയാണു ബാക്കിയുള്ളവരെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽപ്പരം മര്യാദകേടുണ്ടോ? കുട്ടികളുടെ ഓട്ടം കണ്ടപ്പോൾ സങ്കടം വന്നു. കായികതാരങ്ങളുടെ ബലപരീക്ഷണം നടത്തുന്ന രീതി ശരിയല്ല. കാലുവഴുതി വീഴാതെ ഓടാൻ നോക്കുന്നതിനിടയിൽ കുട്ടികൾക്കു നന്നായി മൽസരിക്കാൻ പറ്റുമോ?- മന്ത്രി ചോദിച്ചു. മന്ത്രി ഇത്തരത്തിൽ കത്തിക്കയറിയതോടെ സദസ്സിൽ നിന്ന് വൻ കരഘോഷമായി. ഉദ്ഘാടന സമ്മേളനത്തിന്റെ നോട്ടിസിൽ പേരുള്ളവരെ വേദിയിൽ കാണാത്തതിനായിരുന്നു അടുത്ത വിമർശനം. നോട്ടിസിലുള്ള ആളുകളുടെയെല്ലാം പേരു വായിച്ച് നാക്ക് ഉളുക്കിപ്പോയി. എന്നിട്ട് അവരെയാരെയും ഇവിടെ കാണുന്നുമില്ല. വരുമെന്ന് ഉറപ്പുള്ള ആളുകളുടെ പേര് വച്ചാൽപ്പോരെ? രാഷ്ട്രീയക്കാരെല്ലാം വെറും വായ്‌നോക്കികളാണെന്നാണു ചില ഉദ്യോഗസ്ഥരുടെ വിചാരമെന്നും മന്ത്രി പറഞ്ഞു. മേള തൽക്കാലം നിർത്തിവച്ച് പിന്നീട് നടത്താമായിരുന്നുവെന്ന വാദം ഉയരുന്നുതിനിടെയാണ് മന്ത്രിയും വിമർശനം നടത്തിയത്.

ക്യൂബയും ആഫ്രിക്കൻ രാജ്യങ്ങളും കായികമേളകളിൽ സ്വർണം വാരിക്കൂട്ടുമ്പോൾ ഇന്ത്യ വളരെ പുറകിലാണ്. ആകെ കിട്ടുന്നതെന്നാ, വല്ലപ്പോഴും ഒരു വെങ്കലം. ഇരുമ്പ് ഇല്ലാത്തതുകൊണ്ട് ഇരുമ്പ് കിട്ടുന്നില്ല. ഇന്ത്യൻ കായികമേഖലയിൽ മുഴുവൻ നിക്ഷിപ്ത താൽപര്യക്കാരാണ്. ക്രിക്കറ്റിൽ നമുക്ക് ഒരു പയ്യൻ ഉണ്ടായിരുന്നു, അവൻ കുറച്ച് അഹങ്കാരിയാണെങ്കിലും കോടതി പറഞ്ഞിട്ടും മാന്യമായ സ്ഥാനം കൊടുത്തില്ല.

നിക്ഷിപ്ത താൽപര്യക്കാരുടെ ഇടപെടൽ മൂലം പിന്തള്ളപ്പെട്ടു - മന്ത്രി പറഞ്ഞു. തകർത്തു പെയ്യുന്ന മഴയിലാണ് രാജാക്കാട് എൻആർ സിറ്റി എച്ച്എസ്എസ് ഗ്രൗണ്ടിൽ ഇടുക്കി റവന്യു ജില്ലാ കായികമേള നടക്കുന്നത്. മന്ത്രി എം.എം മണിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സതി കുഞ്ഞുമോനാണു സ്വാഗതസംഘം കൺവീനർ. എന്നാൽ അതൊന്നും വകവയ്ക്കാതെ സംഘാടകരെ അടിമുടി വിമർശിക്കുകയായിരുന്നു മന്ത്രി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP