Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇ.എം.എസ്. നമ്മോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം അദ്ദേഹമെഴുതിയ 'ഗാന്ധിയും ഗാന്ധിസവും എന്ന പുസ്തകമാണ്; കമ്യൂണിസ്റ്റുകളുടെ സൈദ്ധാന്തിക വാശി കൊണ്ടാണ് അവർ ഗാന്ധിയെ അറിയാതെ പോയതെന്നും എം.എൻ. കാരശ്ശേരി തൃശൂരിൽ

ഇ.എം.എസ്. നമ്മോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം അദ്ദേഹമെഴുതിയ 'ഗാന്ധിയും ഗാന്ധിസവും എന്ന പുസ്തകമാണ്; കമ്യൂണിസ്റ്റുകളുടെ സൈദ്ധാന്തിക വാശി കൊണ്ടാണ് അവർ ഗാന്ധിയെ അറിയാതെ പോയതെന്നും എം.എൻ. കാരശ്ശേരി തൃശൂരിൽ

സി.ടി.വില്യം

തൃശൂർ: ഇ.എം.എസ്. നമ്മോട് ചെയ്ത ഏറ്റവും വലിയ ദ്രോഹം അദ്ദേഹമെഴുതിയ ''ഗാന്ധിയും ഗാന്ധിസവും'' എന്ന പുസ്തകമാണ്. ഗാന്ധിയും സുലൈമാൻ സേട്ടുവും മദനിയും ഒന്നാണെന്ന് അദ്ദേഹം ആ പുസ്തകത്തിൽ എഴുതിവച്ചു. കമ്മ്യുണിസ്റ്റുകളുടെ സൈദ്ധാന്തിക വാശികൊണ്ടാണ് അവർ ഗാന്ധിയെ അറിയാതെ പോയത്. അതുകൊണ്ടാണ് മഹാത്മാഗാന്ധി മരിച്ചിട്ട് കമ്മ്യുണിസ്റ്റ് റഷ്യ ഒരു അനുശോചന സന്ദേശം പോലും ഇറക്കാതെപോയത്. അതിന്റെ തുടർച്ച കൊണ്ടാവണം ഇവിടുത്തെ കമ്മ്യുണിസ്റ്റുകൾ ഇപ്പോഴും ഗാന്ധിയെ അറിയാതെ പോവുന്നത്. എം.എൻ.കാരശ്ശേരി തൃശൂരിൽ പറഞ്ഞു.

''ജനാധിപത്യ ശക്തികളുടെ ഐക്യമാണ് ഫാസിസത്തിനുള്ള മറുപടി''എന്ന സന്ദേശവുമായി ജനാധ്യപത്യ വേദി തൃശൂരിൽ സംഘടിപ്പിച്ച ജനാധിപത്യ സംഗമത്തിലാണ് കാരശ്ശേരി ഇങ്ങനെ പറഞ്ഞത്. സംഗമം നേരത്തെ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. കെ.വേണു, സാറ ജോസഫ്, ജോയ് മാത്യു എന്നീ പ്രമുഖരും പങ്കെടുത്തു സംസാരിച്ചു.

ഗാന്ധിയുടേത് ഇന്ത്യൻ ദേശീയതയാണ്. ബിജെപി.യുടേത് ഹിന്ദു ദേശീയതയാണ്. ഇതുരണ്ടും പരസ്പര വിരുദ്ധമാണ്. അതുകൊണ്ടാണ് ഹിന്ദു ദേശീയവാദിയായ നാഥ് റാം ഗോഡ്‌സെ ഇന്ത്യൻ ദേശീയതയുടെ പ്രതിരൂപമായ മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്നതെന്നും കാരശ്ശേരി പറഞ്ഞു.

ഈ ഹിന്ദു ദേശീയത ജയപ്രകാശ് നാരായൺ തുടങ്ങിവച്ചതാണ്. അദ്ദേഹം ആർഎസ്എസ്. നെ കൂടെ കൂട്ടിയെന്നതാണ് ഇന്ത്യയുടെ അനേകം ദൗർഭാഗ്യങ്ങളിൽ ഒന്ന്. ഇപ്പോഴത്തെ അവസ്ഥ വച്ചുനോക്കിയാൽ 2025 ആകുമ്പോൾ ആർഎസ്എസ്.ന് 100 വയസ്സാവും. അതോടെ ഇന്ത്യ ഒരു സമ്പൂർണ്ണ ഹിന്ദു രാഷ്ട്രമാവുമെന്നും കാരശ്ശേരി ആശങ്കപ്പെടുന്നു.

മഹാത്മാഗാന്ധി ആത്മകഥയിൽ പറഞ്ഞു; ''എന്റെ മതം എന്നുപറയുന്നത് രാഷ്ട്രത്തെ സേവിക്കലാണ്'' എന്നാൽ മുഹമദാലി ജിന്ന പറഞ്ഞത്; രാഷ്ട്രീയം എന്നാൽ അധികാരമെന്നാണ്. ജിന്നയുടെ കുപ്രസിദ്ധമായ നിലപാടിലൂടെയാണ് ഇന്ന് ഇന്ത്യ പോകുന്നത്. നമുക്ക് വേണ്ടത് മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യൻ ദേശീയതയാണ്; ഹിന്ദു ദേശീയതയല്ല. അധികാരത്തിലേക്ക് നീളുന്ന രാഷ്ട്രീയവുമല്ല; കാരശ്ശേരി തുടർന്നു.

മതങ്ങൾ ഇവിടെയുണ്ട്. മതവിശ്വാസങ്ങളും ഇവിടെയുണ്ട്. നാം എതിർക്കേണ്ടത് മതങ്ങളേയോ മത വിശ്വാസങ്ങളേയോ അല്ല. മതരാഷ്ട്രീയത്തെയാണ് നാം എതിർക്കേണ്ടതെന്നു പറഞ്ഞ കാരശ്ശേരി ഇങ്ങനെ ഉപസംഹരിച്ചു:-

നമ്മുടെ സമൂഹത്തെ ശരിയായ ദിശയിലൂടെ ജനാധിപത്യവൽക്കരിക്കുകയാണ് വേണ്ടത്. എഴുത്തുകാർക്കും കലാകാരന്മാർക്കും ഇതിൽ ഒരുപാട് ചെയ്യാനുണ്ട്. കുമാരനാശാനും ബഷീറും കേരളീയ സമൂഹത്തെ ഒരുപാട് ജനാധിപത്യവൽക്കരിച്ചിട്ടുണ്ടെന്ന സത്യം നാം മറക്കരുത്. എന്നാൽ നിർഭാഗ്യവശാൽ ഇന്നത്തെ ഒരു വിഭാഗം എഴുത്തുകാരിൽ ഈ സവിശേഷത കാണുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP