Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരള പൊലീസിന്റെ ഷെർലക് ഹോംസായി പെരിന്തൽമണ്ണ ഡിവൈ.എസ്‌പി എംപി. മോഹനചന്ദ്രൻ; ചേലേമ്പ്ര ബാങ്ക് കവർച്ച മുതൽ ശ്രദ്ധിക്കപ്പെട്ട അന്വേഷണ മികവിലൂടെ തുടക്കം; വൻ കലാപത്തിലേക്ക് നയിക്കാനൊരുങ്ങിയ സമൂഹമാധ്യമ ഹർത്താൽ ആസൂത്രണം ചെയ്തവരെ ദിവസങ്ങൾക്കകം പിടികൂടി കേരള പൊലീസിന് അഭിമാനമായി മോഹന ചന്ദ്രൻ

കേരള പൊലീസിന്റെ ഷെർലക് ഹോംസായി പെരിന്തൽമണ്ണ ഡിവൈ.എസ്‌പി എംപി. മോഹനചന്ദ്രൻ; ചേലേമ്പ്ര ബാങ്ക് കവർച്ച മുതൽ ശ്രദ്ധിക്കപ്പെട്ട അന്വേഷണ മികവിലൂടെ തുടക്കം; വൻ കലാപത്തിലേക്ക് നയിക്കാനൊരുങ്ങിയ സമൂഹമാധ്യമ ഹർത്താൽ ആസൂത്രണം ചെയ്തവരെ ദിവസങ്ങൾക്കകം പിടികൂടി കേരള പൊലീസിന് അഭിമാനമായി മോഹന ചന്ദ്രൻ

മലപ്പുറം: കേരള പൊലീസിൽ പെരിന്തൽമണ്ണ ഡിവൈ.എസ്‌പി എംപി. മോഹനചന്ദ്രൻ വിലയൊരു അനുഗ്രഹമാണ്, കാരണം വളരെ അധികം പ്രശ്‌നങ്ങളും സംഘർഷസാധ്യതയുള്ള കേസുകളിലും എം പി മോഹനചന്ദ്രന്റെ അന്വേഷണ മികവ് വളരെ എടുത്ത് പറയേണ്ട ഒന്നാണ്. ചേലേമ്പ്ര ബാങ്ക് കവർച്ച മുതൽ സമൂഹമാധ്യമ ഹർത്താൽ ആസൂത്രണം ചെയ്തവരെ ദിവസങ്ങൾക്കകം പിടികൂടുക വരെ ചെയ്ത കേസുകൾ മികച്ച രീതിയിലാണ് അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്.

മലപ്പുറം ജില്ലയിൽ നായ്ക്കൾക്ക് തുടർച്ചയായി വെട്ടേൽക്കുന്നത് തീവ്രവാദ സംഘങ്ങളുടെ പരിശീലനത്തിനിടെയാണെന്ന പ്രചാരണം ശക്തമായ കാലത്ത് പുറത്തുവന്ന അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോർട്ടിലായിരുന്നു സത്യം പുറത്ത് വന്നത്. ഇണചേരുന്ന സീസണിൽ, നായ്ക്കൾ കടിപിടികൂടിയുണ്ടാകുന്ന മുറിവുകളാണ് ഇവയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ അദ്ദേഹം തെളിയിച്ചു.

കൊടിഞ്ഞി ഫൈസൽ വധക്കേസ്, ബിബിൻ കൊലക്കേസ്, കാസർകോട് റിയാസ് മൗലവി കൊലക്കേസ്, അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസ്, തുടങ്ങി നിരവധി കേസുകൾ തെളിയിച്ചയാളാണ് എം പി മോഹനചന്ദ്രൻ. ഝാർഖണ്ഡിൽനിന്ന് കുട്ടികളെ കൊണ്ടുവന്ന കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിലെ പ്രധാനിയും അദ്ദേഹമായിരുന്നു.

സമൂഹമാധ്യമ ഹർത്താലിന് പിന്നിലെ കണ്ട് പിടിച്ചത് ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാർ ബെഹ്‌റയുടെ മേൽനോട്ടത്തിലുള്ള മലപ്പുറത്തെ പൊലീസ് സംഘമാണ്. മലപ്പുറം ഡിവൈ.എസ്‌പി ജലീൽ തോട്ടത്തിലിന്റെ പ്രത്യേക സ്‌ക്വാഡും സൈബർ സെല്ലും ഹർത്താൽ അന്വേഷണത്തിൽ സജീവ പങ്കാളികളായിരുന്നു. നിലമ്പൂർ സ്വദേശിയും മുൻ സിആർപിഎഫ് സബ് ഇൻസ്‌പെക്ടറുമാണ് 51കാരനായ മോഹനചന്ദ്രൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP