Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനവികാരം മാനിച്ച് ബദൽ മാർഗം തേടാൻ മനംമാറ്റം; വയൽക്കിളികളുടെ സമരത്തിനെതിരെ കടുത്ത നിലപാടെടുത്ത എംവി ഗോവിന്ദനും അയയുന്നു; കേന്ദ്ര സർക്കാർ മേൽപാത അനുവദിച്ചാൽ വയലിൽ കൂടി തന്നെ ദേശീയ പാത വേണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

ജനവികാരം മാനിച്ച് ബദൽ മാർഗം തേടാൻ മനംമാറ്റം; വയൽക്കിളികളുടെ സമരത്തിനെതിരെ കടുത്ത നിലപാടെടുത്ത എംവി ഗോവിന്ദനും അയയുന്നു; കേന്ദ്ര സർക്കാർ മേൽപാത അനുവദിച്ചാൽ വയലിൽ കൂടി തന്നെ ദേശീയ പാത വേണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം

രഞ്ജിത് ബാബു

കണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളി സമരത്തിനെതിരെ കടുത്ത നിലപാടെടുത്ത സിപിഐ.(എം). സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വിഗോവിന്ദൻ മാസ്റ്ററും അയയുന്നു. മേൽപ്പാതക്കു വേണ്ടി കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ബിജെപി. അടക്കമുള്ളവർ അതിനു വേണ്ടി സമീപിക്കണം. എന്നാൽ കീഴാറ്റൂർ പ്രശ്നത്തിൽ മുതലെടുപ്പ് നടത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിക്കുന്നു. കീഴാറ്റൂർ വയലിൽ നിന്നുള്ള വെള്ളം ഊറ്റി വിൽക്കുന്നത് തണ്ണീർ തട സംരക്ഷണത്തിനു വേണ്ടി വാദിക്കുന്നവരാണ്. വയൽക്കിളികൾക്കൊപ്പം അണിനിരക്കുന്നവർ തന്നെ ജലമൂറ്റുകാരാണെന്നും ഗോവിന്ദൻ മാസ്റ്റർ പറയുന്നു. കഴിഞ്ഞ ദിവസം പോലും സമരത്തിലുള്ളവർ ജലം ഊറ്റി കൊണ്ടു പോയി.

വയൽക്കിളികൾ ഇവിടെ ന്യൂനപക്ഷമാണ്. ബൈപ്പാസ് ഉറപ്പായിട്ടും വരുമെന്നും വികസനത്തിന് പാരവെക്കാൻ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. കീഴാറ്റൂരിലെ ഭൂരിഭാഗം പേരും ഭൂമി വിട്ട് നൽകി കഴിഞ്ഞു. എന്നാൽ ഈ വയലിൽ കൂടി തന്നെ ദേശീയ പാത വേണമെന്ന് സിപിഐ.(എം). നോ സർക്കാറിനോ നിർബന്ധമില്ല. തരിശായി കിടന്ന ഭൂമിയാണ്. അവിടെ കൃഷി ഭൂമി നഷ്ടപ്പെടുമെന്ന് പറയുന്നത് അസംബന്ധമാണ്. പ്രകൃതിക്ക് ഹാനികരമല്ലാത്ത അലൈന്മെന്റാണത്. അതിനെ ഇല്ലാതാക്കാൻ അനുവദിക്കില്ല. കീഴാറ്റൂർ വയലിലേക്ക് സിപിഐ.(എം). പ്രവർത്തകർ കൊടികളുമായി എത്തിക്കഴിഞ്ഞു. വയലിനകത്തെ ബൈപ്പാസിന് അനുമതി നൽകിയ ഭൂമിയിൽ കൊടികളും നാട്ടപ്പെടുന്നുണ്ട്.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ റിപ്പോർട്ട് പ്രകാരം 29 ഹെക്ടർ ഭൂമിയാണ് ബൈപ്പാസ് നിർമ്മാണത്തിനായി വേണ്ടത്. ഇതിൽ 21 ഹെക്ടർ ഭൂമിയും വയലും തണ്ണീർത്തടങ്ങളുമാണ്. ഇവിടേക്ക് സമീപത്തുള്ള കുന്നുകളിൽ നിന്ന് വെള്ളവും ഒഴുകിവരുന്നുണ്ട്. വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കുന്നതോടെ സമീപപ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ബൈപ്പാസിനായി നാലരകിലോമീറ്റർ ദൂരം 45 മീറ്റർ വീതിയിൽ വയൽഭാഗം മണ്ണിട്ട് നികത്തേണ്ടിവരും. മൂന്നു മീറ്റർ എങ്കിലും ഉയരത്തിൽ മണ്ണിടേണ്ടതുണ്ട്. 1.30 ലക്ഷം ലോഡ് മണ്ണ് ഇതിനായി വേണ്ടിവരും. ഇതിന് സമീപത്തെ കുന്നുകളെല്ലാം ഇടിക്കേണ്ടിവരും. ബദൽ അലൈന്മെന്റിനെ പറ്റിയും പരിഷത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കാർഷിക മേഖലയെ തകർക്കാതെ ബദൽ വഴികൾ ആരായണം. ഇതിന്റെ സാധ്യതകൾ സർക്കാർ പരിശോധിക്കണം. നാലു കുടുംബങ്ങൾ മാത്രമാണ് റോഡ് വരുന്നതിനെ എതിർക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ പിന്നെ നൂറോളം പേരാണ് സമരത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP