Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോട്ടെണ്ണൽ കേന്ദ്രത്തിൽ എം വി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനൽ ലേഖകനും നേരെ കോൺഗ്രസുകാരുടെ മർദ്ദനം; കോഴിക്കോട് ബ്യൂറോ ഓഫീസിന് നേരെ പടക്കമെറിഞ്ഞു

വോട്ടെണ്ണൽ കേന്ദ്രത്തിൽ എം വി നികേഷ് കുമാറിനും റിപ്പോർട്ടർ ചാനൽ ലേഖകനും നേരെ കോൺഗ്രസുകാരുടെ മർദ്ദനം; കോഴിക്കോട് ബ്യൂറോ ഓഫീസിന് നേരെ പടക്കമെറിഞ്ഞു

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ റിപ്പോർട്ടർ ചാനൽ മേധാവി എം വി നികേഷ് കുമാറിനും ലേഖകൻ രതീഷിനും നേരേ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്കിറങ്ങി വരുമ്പോഴായിരുന്നു സംഭവം.

ഇരുവരേയും കയ്യേറ്റം ചെയ്ത കോൺഗ്രസ് പ്രവർത്തകർ വാക്കുകൾ കൊണ്ട് അധിക്ഷേപിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിക്കെതിരെ വാർത്ത പുറത്തുവിട്ട കാര്യം പരാമർശിച്ചുകൊണ്ടായിരുന്നു ആക്രമണം. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ പ്രചരണം മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന വേളയിൽ സോളാർ കേസുമായും ബാർകോഴയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ ചാനൽ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നികേഷ് കുമാറിനെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചത്.

അതിനിടെ റിപ്പോർട്ടർ ചാനലിന്റെ കോഴിക്കോട് ഓഫീസിന് നേരെ പടക്കമെറിഞ്ഞു. ആഹ്ലാദപ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരാണ് ചാനലിന് നേരെ പടക്കമെറിഞ്ഞത്. ബ്യൂറോയുടെ ഉള്ളിലേക്ക് പടക്കം വന്നു വീണ് പൊട്ടുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP