Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം വിൻസെന്റ് എംഎൽഎ ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ; ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയും

എം വിൻസെന്റ് എംഎൽഎ ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ; ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയും

തിരുവനനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോവളം എംഎ‍ൽഎ എം.വിൻസെന്റിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവച്ചു. ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ജാമ്യം അനുവദിക്കുകയാണെങ്കിൽ കർശന ഉപാധികളോടു കൂടി മാത്രമേ ആകാവൂ എന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. 2016 സെപ്റ്റംബർ 16 ന് രാത്രി എട്ടുമണിക്കും നവംബർ പതിനൊന്നിന് രാവിലെ പതിനൊന്നു മണിക്കും വീട്ടിൽവച്ച് പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി. 51കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് എം വിൻസന്റ് എംഎൽഎയെ അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയെ പല തവണ മൊബൈൽ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയെന്നും ഇഷ്ടക്കേട് വ്യക്തമാക്കിയിട്ടും എംഎ‍ൽഎ വീണ്ടും പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നും വീട്ടമ്മ പരാതിയിൽ പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP