Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; റിമാൻഡിൽ കഴിയുന്ന കോവളം എംഎൽഎയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; റിമാൻഡിൽ കഴിയുന്ന കോവളം എംഎൽഎയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന കോവളം എം.വിൻസന്റ് എംഎൽഎയുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. കർശന ഉപാധികളോടെ ജ്യാമം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇന്നലെ പ്രോസിക്യൂഷൻ കോടതിയിൽ നിലപാട് അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ജാമ്യം ലഭിച്ചേക്കുമെന്നാണു വിൻസന്റിന്റെ പ്രതീക്ഷ. പരാതിക്കാരി 18 വർഷമായി മാനസിക രോഗത്തിനു ചികിൽസയിലാണെന്നും വീട്ടമ്മയുടെ സഹോദരനെ വിളിച്ചതു നല്ല ഉദ്ദേശത്തോടെയാണെന്നും വിൻസന്റിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP