Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എം വിൻസെന്റിന് കുരുക്ക് മുറുകുന്നു; പീഡനം തെളിഞ്ഞാൽ എം എൽ എയെ അറസ്റ്റ് ചെയ്യും; വിൻസെന്റിനോട് രാജി വയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടേക്കും; രാജിക്ക് തയ്യാറെന്ന് വിൻസെന്റ് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും സൂചന

എം വിൻസെന്റിന് കുരുക്ക് മുറുകുന്നു; പീഡനം തെളിഞ്ഞാൽ എം എൽ എയെ അറസ്റ്റ് ചെയ്യും; വിൻസെന്റിനോട് രാജി വയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടേക്കും; രാജിക്ക് തയ്യാറെന്ന് വിൻസെന്റ് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും സൂചന

തിരുവനന്തപുരം: വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ആരോപണ വിധേയനായ കോവളം എംഎൽഎ എം. വിൻസെന്റ് രാജിവെച്ചേക്കുമെന്ന് സൂചന. എംഎൽഎ തന്നെ ചതിച്ചതായി ആരോപിക്കുന്ന വീട്ടമ്മയുടെ ഫോൺ സംഭാഷണം പുറത്തുവരികയും എംഎൽഎയുടെ അറസ്റ്റിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണിത്.

ഓഗസ്റ്റ് ഏഴിന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ഈ വിഷയം കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്താൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ പാർട്ടി ആവശ്യപ്പെട്ടേക്കുമെന്നാണ് അറിയുന്നത്. പാർട്ടി പറഞ്ഞാൽ സ്ഥാനം രാജിവെക്കാൻ അദ്ദേഹം തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളോടൊപ്പം ശബ്ദരേഖകൾ അടക്കമുള്ള തെളിവുകളും പുറത്തുവന്നതോടെ എംഎൽഎ സ്ഥാനം രാജിവെപ്പിച്ച് മുഖം രക്ഷിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.

വിൻസെന്റ് എംഎൽഎയുടെ നിരന്തരമുള്ള ശല്യത്തെ തുടർന്നാണ് വീട്ടമ്മയുടെ ആത്മഹത്യ ശ്രമമെന്നാണ് സ്ത്രീയുടെ ഭർത്താവ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. എംഎൽഎയുടെ അയൽവാസിയായ വീട്ടമ്മയെ അദ്ദേഹം നിരന്തരം ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞിരുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു. പീഡനശ്രമവും ആത്ഹത്യാ പ്രേരണാ കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എംഎൽഎയ്ക്കെതിരെ ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അന്വേഷണത്തിന്റെ ഭാഗമായി എംഎൽഎയിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. വീട്ടമ്മയുടെ മൊഴിയും കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അജിത ബീഗം രേഖപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് വീട്ടമ്മയുടെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത്. വിൻസെന്റ് എംഎൽഎ തന്നെ ചതിക്കുകയായിരുന്നെന്ന് വ്യക്തമാക്കിക്കൊണ്ട് വീട്ടമ്മ തന്റെ സഹോദരനുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഈ സംഭാഷണം വീട്ടമ്മയുടെ സഹോദരൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ ശബ്ദരേഖ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുമുണ്ട്.

ഇതു കൂടാതെ വിൻസെന്റ് എംഎൽഎ വീട്ടമ്മയുടെ സഹോദരനുമായി ഒത്തുതീർപ്പിനു ശ്രമിക്കുന്ന ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. കുടുംബപ്രശ്നമായി പ്രശ്നം ഒതുക്കി തീർക്കണമെന്നാവശ്യപ്പെടുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഇതോടെ പ്രശ്‌നം കൂടുതൽ വഷളായിരിക്കുകയാണ്.എന്നാൽ കേസിന് പിന്നിലുള്ളത് രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് വിൻസെന്റ് എംഎൽഎയുടെ നിലപാട്. അന്വേഷണത്തെ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്കെതിരെയുള്ള ആരോപണം തെളിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

എന്നാൽ വീട്ടമ്മയുടെ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി വ്യക്തമായാൽ എംഎൽഎയുടെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടി ഉണ്ടായേക്കും. എംഎൽഎയെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP