Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കോട്ട്‌ലണ്ട് ഹിതപരിശോധനയിൽ നിന്നും നമ്മുടെ രാജ്യം എന്തു പഠിക്കണം? മാധ്യമം ദിനപത്രത്തിന് മൗദീദിസം ഇടയ്ക്ക് തികിട്ടി വരുമ്പോൾ..

സ്‌കോട്ട്‌ലണ്ട് ഹിതപരിശോധനയിൽ നിന്നും നമ്മുടെ രാജ്യം എന്തു പഠിക്കണം? മാധ്യമം ദിനപത്രത്തിന് മൗദീദിസം ഇടയ്ക്ക് തികിട്ടി വരുമ്പോൾ..

തിരുവനന്തപുരം: 'ഹിതപരിശോധന എന്ന വാക്ക് ഉച്ചരിക്കുന്നവനെപ്പോലും പിടികൂടി ജയിലിലടക്കുന്ന നമ്മുടെ രാജ്യത്ത് ഈ സമീപനം വലിയ കൗതുകമായിരിക്കും. വൈവിധ്യമാർന്ന സംസ്‌കാരങ്ങളും ഉപദേശീയതകളും കൊണ്ട് നിറഞ്ഞ നമ്മുടെ രാജ്യത്തിനും യൂറോപ്യൻ സംഭവ വികാസങ്ങളിൽ വലിയ പാഠങ്ങളുണ്ട്. കേന്ദ്രീകൃത ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും ഉരുക്കുമുഷ്ടികൊണ്ട് മാത്രം ദേശ രാഷ്ട്രങ്ങളെ ഇനിയുള്ള കാലത്ത് യോജിപ്പിച്ചു നിർത്താൻ കഴിയില്ല. ജനാധിപത്യം എല്ലാവർക്കും അനുഭവിക്കാൻ കഴിയുകയും ഓരോ വൈവിധ്യവും ആദരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ മാത്രമേ രാഷ്ട്രങ്ങൾ ശക്തിപ്പെടുകയുള്ളൂ. വൈവിധ്യങ്ങളെ ഇടിച്ചു നിരത്തി ഏകാത്മക ദേശീയത കെട്ടിപ്പടുക്കണം എന്ന് വിശ്വസിക്കുന്ന ആളുകളാണ് ഇന്ന് നമ്മുടെ നാട് ഭരിക്കുന്നത്. അത്തരമൊരു അവസ്ഥയിൽ യൂറോപ്പിൽ നിന്നുള്ള വാർത്തകൾക്ക് ഏറെ പ്രാധാന്യമുണ്ട്. അവർ അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുക''

മാധ്യമം ദിനപത്രത്തിന്റെ ഇന്നത്തെ എഡിറ്റോറിയലിൽ ഇന്ത്യയെക്കുറിച്ച് പരാമർശിക്കുന്ന പ്രധാന ഭാഗമാണ് മേൽപറഞ്ഞത്. സ്‌കോട്ട്‌ലണ്ടിനെ സ്വതന്ത്രരാജ്യമാക്കാൻ വേണ്ടി ഹിതപരിശോധന നടത്താൻ ബ്രിട്ടൻ തയ്യാറായതിനെ കുറിച്ച് എഴുതിയ എഡിറ്റോറിയലിന്റെ അവസാന ഭാഗത്തിൽ പറഞ്ഞുവെക്കുന്നത് ഇന്ത്യയുടെ സുപ്രധാന തർക്കപ്രദേശമായ കാശ്മീരിൽ ഒരു ഹിതപരിശോധ ആവശ്യമില്ലേ എന്ന ചോദ്യത്തിലേക്കാണ്. കാശ്മീർ വിഘടനവാദികളും പാക്കിസ്ഥാനും കാലങ്ങളായി ആവശ്യപ്പെടുന്ന ഇക്കാര്യത്തെ പിന്തുണച്ചുകൊണ്ടു തന്നെയാണ് മാധ്യമത്തിന്റെ രംഗപ്രവേശം. മൗദീദിസത്തിന്റെ പുള്ളികൾ അങ്ങനെയൊന്നും മായ്ക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ആവർത്തിക്കുകയാണ് ജമാഅത്തെ ഇസ്ലാമി പത്രം ഇന്നത്തെ മുഖപ്രസംഗമെന്ന ആരോപണവും ഇതോടെ ശക്തമാവുകയാണ്.

കാശമീരിനെ ഇന്ത്യയിൽ നിന്നും മോചിപ്പിച്ച് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ കഴിഞ്ഞദിവസം പ്രസ്താവന നടത്തിയിരുന്നു. ഈ പ്രസ്തവനയെ ന്യായീകരിക്കുന്നതാണ് മാദ്ധ്യമത്തിന്റെ നിലപാടെന്നും ആരോപണം ഉയരുന്നു. ആറ് പതിറ്റാണ്ട് പിന്നിട്ട കാശ്മീർ വിഷയം ഇന്ന് ഇന്ത്യയെ സംബന്ധിച്ചടത്തോളം അതീവ പ്രധാന്യമുള്ളതാണ്. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന അജണ്ടയുള്ള മൗലാന മൗദീദിയുടെ ആശയത്തിന്റെ പിന്മുറക്കാരായ ജമാഅത്തെ ഇസ്ലാമിയുടെ പ്രമുഖ പത്രം തന്നെ കാശ്മീർ ഹിതപരിശോധന ആവശ്യത്തെ പിന്തുണക്കുന്ന വിധത്തിൽ മുഖപ്രസംഗവുമായി രംഗത്തെത്തിയത് സോഷ്യൽ മീഡിയയിലും ചൂടുള്ള ചർച്ചയായി മാറിയിട്ടുണ്ട്.

ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി മുൻ കേന്ദ്രമന്ത്രിയും മുസ്ലിംലീഗ് എംപിയുമായി ഇ അഹമ്മദ് രംഗത്തെത്തിയിരുന്നു. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവസാന നിമിഷം വരെയും ഇന്ത്യയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ ഇന്ത്യയിലെ മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ജനത ഒന്നിച്ച് പോരാടുമെന്നും ഇ അഹമ്മദ് അഭിപ്രായപ്പെട്ടിരുന്നു. ദിവാസ്വപ്നം കാണാതെ ബിലാവലും കൂട്ടരും പാക്കിസ്ഥാന് വേണ്ടി എന്തെങ്കിലും ചെയ്യുകയാണ് വേണ്ടതെന്നും അഹമ്മദ് നിർദ്ദേശിക്കുകയുണ്ട്.

കാശ്മീർ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി മുസ്ലിംലീഗ് രംഗത്തെത്തിയ വേളയിൽ തന്നെയാണ് ജമാഅത്ത് പത്രം സ്‌ക്വോട്ട്‌ലണ്ടിനെ ചൂണ്ടി ഇന്ത്യാ ഗവൺമെന്റിനെ മുഖപ്രസംഗത്തിലൂടെ വിമർശിക്കുന്നത്. അതേസമയം ഇറാഖും ഗസ്സാ വിഷയത്തിലും ബ്രിട്ടനെ നാഴികയ്ക്ക് നാൽപ്പതുവട്ടം കുറ്റപ്പെടുത്തുന്ന പത്രത്തിന്റെ മനംമാറ്റവും സോഷ്യൽ മീഡിയയിൽ ചർച്ചക്ക് ഇടയാക്കിയിട്ടുണ്ട്. മാധ്യമത്തിന്റെ ഒളിഅജണ്ട വെളിപ്പെടുത്തുന്നതാണ് മുഖപ്രസംഗമെന്ന ആരോപണവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP