Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോഴിക്കോട് മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പീഡന വിവരം അറിയിച്ചിട്ടും അധികൃതർ വേണ്ട ഗൗരത്തിൽ എടുത്തില്ല: ഒടുവിൽ പുറം ലോകം അറിയുന്നത് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ അറിയിച്ചപ്പോൾ

കോഴിക്കോട് മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; പീഡന വിവരം അറിയിച്ചിട്ടും അധികൃതർ വേണ്ട ഗൗരത്തിൽ എടുത്തില്ല: ഒടുവിൽ പുറം ലോകം അറിയുന്നത് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ അറിയിച്ചപ്പോൾ

കോഴിക്കോട് : കോഴിക്കോട് മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുക്കം കാരശേരി സർകാർപറമ്പിലെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലെ വിദ്യാർത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊല്ലം സ്വദേശിയായ റാഷിദ് എന്നയാൾ ആണ് കുട്ടിയെപീഡിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. റാഷിദ് എന്ന് പരിചയപ്പെടുത്തി ഇയാൾ കഴിഞ്ഞ വ്യാഴാഴ്ച മദ്രസയിൽ എത്തിയിരുന്നു. ദർസിൽ പഠിക്കണം എന്ന് പറഞ്ഞാണ് ഇയാൾ മദ്രസയിൽ എത്തിയത്. എന്നാൽ രക്ഷിതാക്കൾ ഇല്ലാതെ ഇവിടെ ചേർക്കില്ലെന്നു കമ്മറ്റി അറിയിക്കുകയും ദൂര സ്ഥലത്ത് നിന്ന് വന്നതുകൊണ്ട് പള്ളി അധികൃതർ ഇയാളെ അന്ന് രാത്രി ഇവിടെ തങ്ങാൻ അനുവദിക്കുകയുമായിരുന്നു.

മദ്രസ അധികൃതർ ഇയാളെ അന്ന് രാത്രി മറ്റ് കുട്ടികൾക്കൊപ്പം ഉറങ്ങാൻ അനുവദിച്ചു. പിറ്റേന്ന് ഉച്ചയ്ക്ക് തന്നെ ഇയാൾ പോവുകയും ചെയ്തു. ഇയാളാണ് അന്ന് കുട്ടിയെ പീഡിപ്പിച്ചതെന്നാന്ന് പൊലീസിന് ലഭിച്ച വിവരം. അതേസമയം കുട്ടി രാവിലെ മദ്രസ അധികൃതരെ പീഡന വിവരം അറിയിച്ചിട്ടും വേണ്ട ഗൗരത്തിൽ എടുത്തില്ലെന്ന ആക്ഷേപവുമുണ്ട്.

വെള്ളിയാഴ്ച അവധി ആയതിനാൽ കുട്ടി വീട്ടിൽ പോയപ്പോഴാണ് ഈ വിവരം പുറംലോകം അറിയുന്നത്. കുട്ടിക്ക് ടോയ്ലറ്റിൽ പോവാനും മൂത്രമൊഴിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ രക്ഷിതാക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കുട്ടി ക്രൂരമായ രീതിയിൽ പീഡിപ്പിക്കപ്പെട്ടതായി രക്ഷിതാക്കൾ അറിയുന്നത്. രക്ഷിതാക്കളുടെ പരാതിയിൽ മുക്കം പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP