Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊക്കൈൻ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ; കൊച്ചി പൊലീസിന്റെ പിടിയിലായത് നൈജീരിയൻ സ്വദേശി ഓക്കാവോ ചിഗോസി കോളിൻസാഡ്

കൊക്കൈൻ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ; കൊച്ചി പൊലീസിന്റെ പിടിയിലായത് നൈജീരിയൻ സ്വദേശി ഓക്കാവോ ചിഗോസി കോളിൻസാഡ്

കൊച്ചി: കൊക്കൈൻ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നൈജീരിയൻ സ്വദേശി ഓക്കാവോ ചിഗോസി കോളിൻസാഡിനെ നോർത്ത് ഗോവയിൽ നിന്ന് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിക്കും.

കേസിലെ പ്രതികളായ സഹസംവിധായിക ബഌി സിൽവസ്റ്റർ, രേഷ്മ രംഗസ്വാമി എന്നിവർക്ക് ഗോവയിൽ വച്ച് കൊക്കെയ്ൻ നൽകിയത് ഓക്കാവോയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. പുതുവത്സരം ആഘോഷിക്കാൻ ഗോവയിൽ പോയപ്പോൾ ഫ്രാങ്കെന്നയാൾ കൊക്കെയ്ൻ നൽകിയെന്നായിരുന്നു നേരത്തെ ബഌിയും രേഷ്മയും മൊഴി നൽകിയത്. ഒക്കാവോ ചിഗോസി കൊച്ചിയിലെത്തിയാണ് ബഌിക്കും രേഷ്മക്കും കൊക്കൈയ്ൻ കൈമാറിയത്. ഇയാൾ സ്ഥിരമായി ഗോവ വഴി കേരളത്തിലേക്ക് കൊക്കൈയ്ൻ എത്തിച്ചിരുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. സ്‌മോക്ക് പാർട്ടി നടന്ന നിസാമിന്റെ ഫ്ളാറ്റിൽ ഒക്കാവോ എത്തിയിരുന്നതായും പറയപ്പെടുന്നു.

ഫ്രാങ്കിനെ തേടി പൊലീസ് ഗോവയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പുറത്തുവന്ന പ്രതികളുടെ രക്തസാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. കേസ് അട്ടിമറിച്ചെന്ന ആരോപണങ്ങൾ ശക്തമായ സമയത്താണ് വീണ്ടും പൊലീസ് ഗോവയിലെത്തി മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തത്.

സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിലെ കാറിടിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് നിസാമിന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ സ്‌മോക്ക് പാർട്ടി നടത്തുന്നതിനിടെയാണ് കൊക്കെയിനുമായി പ്രതികൾ പിടിയിലായത്. ബഌി, രേഷ്മ എന്നിവർക്കു പുറമേ യുവനടൻ ഷൈൻ ടോ ചാക്കോ, മോഡലുകളായ സ്‌നേഹ ബാബു, ടിൻസി ബാബു എന്നിവരും പ്രതികളാണ്. ഇവർ ജുഡീഷ്യൽ റിമാൻഡിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP