Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആക്രിച്ചാക്കിൽ നിന്നും കിട്ടിയ സ്വർണം ഉടമസ്ഥനു തിരികെ നൽകി യുവാവ് മാതൃകയായി; സ്വർണത്തേക്കാൾ തിളങ്ങിയ മജീദിന്റെ സത്യസന്ധതയ്ക്ക് അഭിനന്ദന പ്രവാഹം

ആക്രിച്ചാക്കിൽ നിന്നും കിട്ടിയ സ്വർണം ഉടമസ്ഥനു തിരികെ നൽകി യുവാവ് മാതൃകയായി; സ്വർണത്തേക്കാൾ തിളങ്ങിയ മജീദിന്റെ സത്യസന്ധതയ്ക്ക് അഭിനന്ദന പ്രവാഹം

പാലക്കാട്: വീടുകൾ തോറും കയറിയിറങ്ങി പെറുക്കിയ ആക്രി സാധനങ്ങൾക്കിടയിൽനിന്ന് സ്വർണാഭരണങ്ങൾ കിട്ടിയപ്പോൾ മജീദ് മറ്റൊന്നും ആലോചിച്ചില്ല. സുഹൃത്തിനെയുംകൂട്ടി ഉടമയെ ഫോണിൽ ബന്ധപ്പെട്ടു. സ്വർണം നഷ്ടപ്പെട്ടതറിയാതിരുന്ന ഉടമ ആശ്ചര്യപ്പെട്ടുനിൽക്കെ മജീദ് ഉടമയെ തേടിയെത്തി. പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ് എന്നിവരുടെ സാന്നിധ്യത്തിൽ ആഭരണം ഉടമയ്ക്ക് കൈമാറി. നരച്ച ഷർട്ടും പഴകിയ കൈലിയുമുടുത്ത് പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ നിന്ന മജീദിന്റെ സത്യസന്ധതയ്ക്ക് ലഭിച്ചത് അകംനിറയെ അഭിനന്ദനം.

ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് മണ്ണൂർ കിഴക്കുംപുറം നടുപ്പിഴിക്കൽ അബ്ദുൽമജീദ് എന്ന ആക്രിക്കാരൻ യുവാവ് മങ്കര കണ്ണമ്പരിയാരത്തെ സുരേഷിന്റെ വീട്ടിൽ ആക്രി ചോദിച്ചെത്തിയത്. സുരേഷിന്റെ വീട്ടിൽ കിണർ വൃത്തിയാക്കൽ ടാങ്ക് കഴുകൽ എന്നി ജോലികളൊക്കെ ചെയ്യുന്നത് മജീദാണ്. ആക്രിസാധനങ്ങൾ കെട്ടാക്കുന്നതിനിടെ ഉപയോഗശൂന്യമായ ഗ്യാസ് സ്റ്റൗവും മജീദിന് നൽകി. 500 രൂപ വിലകെട്ടി അടുപ്പും ചാക്കിലാക്കി മജീദ് വീട്ടിലേക്ക് മടങ്ങി.

വീടെത്തി ആക്രികൾ വേർതിരിക്കുന്നതിനിടെ അടുപ്പുപെട്ടി അഴിച്ചപ്പോൾ അതിനകത്തൊരു ചെറിയ പെട്ടി. അത് തുറന്നപ്പോൾ മജീദ് ഞെട്ടിപ്പോയി. 6 ജോഡി കമ്മലും ഒരു മോതിരവും. സുഹൃത്തായ എൻ.സി.പി. ജില്ലാകമ്മിറ്റിയംഗം എസ്.എൻ.ജെ. നജീബിനെ വിവരമറിയിച്ചു. നജീബ് മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, മങ്കര എസ്.ഐ. എ. പ്രതാപ് എന്നിവരെ അറിയിച്ചു. നജീബ്തന്നെ വിവരം കേരളശ്ശേരി സർവീസ് സഹകരണ ബാങ്ക് ജീവക്കാരനായ ഉടമ സുരേഷിനെ വിളിച്ചറിയിച്ചു. അപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം തൻ അറിഞ്ഞതെന്ന് സുരേഷ് പറഞ്ഞു.

ഇതിനിടെ സുരേഷ് പറളി-1 വില്ലേജ് ഓഫീസർ ആയ ഭാര്യ രാജശ്രീയെ വിളിച്ച് വിവരം ധരിപ്പിച്ചു. ഭാര്യയാണ് സ്റ്റൗവിനകത്ത് സ്വർണംവച്ചതെന്ന് സുരേഷ് പറഞ്ഞു. മണ്ണൂർ പഞ്ചായത്തിൽനടന്ന ചടങ്ങിൽ ആഭരണം ഉടമയ്ക്ക് കൈമാറി.ഭാര്യ നദീറ, മകൾ നാജിയഷെറിന് എന്നിവർക്കൊപ്പമാണ് മജീദ് താമസം. മൂന്നരപ്പവൻ ആഭരണമാണെന്ന് ഉടമ പറഞ്ഞു. പ്രതിഫലമായി തന്റെ വീട്ടിലെ ടി.വി. സെറ്റ് മജീദിന് നൽകുമെന്നും ഉടമ സുരേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP