Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാളയിൽ ബൾബ് ഫാക്ടറി കത്തി നശിച്ചു; 60 ലക്ഷം രൂപയുടെ നഷ്ടം

മാളയിൽ ബൾബ് ഫാക്ടറി കത്തി നശിച്ചു; 60 ലക്ഷം രൂപയുടെ നഷ്ടം

മറുനാടൻ മലയാളി ഡസ്‌ക്‌

മാള: എൽഇഡി ബൾബുകൾ നിർമ്മിക്കുന്ന ഫാക്ടറിക്കു തീപിടുത്തം. ഫാക്്ടറി പൂർണമായും കത്തിനശിച്ചു. 60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. കുഴൂർ തുന്പരശേരിയിൽ പ്രവർത്തിക്കുന്ന മൂണ് സ്റ്റാർ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനമാണ് കഴിഞ്ഞ രാത്രി പൂർണമായും കത്തിനശിച്ചത്. തുമ്പരശേരി കളപ്പുരയ്ക്കൽ സന്തോഷിന്റേതാണ് ഈ സ്ഥാപനം.

ഫാക്ടറിയിൽ നാൽപത് ലക്ഷം രൂപയുടെ ബൾബും അതു നിർമ്മിക്കാനുള്ള സാധനങ്ങളുമുണ്ടായിരുന്നു. കൂടാതെ മെഷിനറികൾ, കംപ്യൂട്ടറുകൾ, ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവയും കത്തിനശിച്ചു. മാള പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. നാലു വർഷം മുമ്പ് കനറാ ബാങ്കിൽനിന്നുള്ള ലോൺ ഉപയോഗിച്ചാണ് ഫാക്ടറി പ്രവർത്തനമാരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP