Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലബാർ സിമന്റ്‌സിൽ സിബിഐ വരില്ല? സുധീരന്റെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളി; ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി ആഭ്യന്തരമന്ത്രിയും; എല്ലാ വശങ്ങളും പരിശോധിക്കാൻ തീരുമാനം

മലബാർ സിമന്റ്‌സിൽ സിബിഐ വരില്ല? സുധീരന്റെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളി; ഉമ്മൻ ചാണ്ടിക്ക് പിന്തുണയുമായി ആഭ്യന്തരമന്ത്രിയും; എല്ലാ വശങ്ങളും പരിശോധിക്കാൻ തീരുമാനം

തിരുവനന്തപുരം: മലബാർ സിമന്റ്‌സ് അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആവശ്യത്തെ തള്ളി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ സിബിഐ അന്വേഷണം എന്ന ആവശ്യം പരിഗണിക്കൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാർട്ടി സർക്കാർ ഏകോപന സമിതി യോഗത്തിലാണ് മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ നിലപാടിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പിന്തുണച്ചു.

സിബിഐ അന്വേഷണത്തോട് സർക്കാരിന് താത്പര്യമില്ലെന്നാണ് സൂചന. ആരോപണവിധേയനായ മുൻ ചീഫ് സെക്രട്ടറിയെ രക്ഷിക്കാനും സർക്കാരിന് മേൽ സമ്മർദ്ദമുണ്ട്. എന്നാൽ ഇആക അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഏകോപന സമിതിയിൽ വി എം സുധീരൻ ഉറച്ചുനിന്നു.

മലബാർ സിമന്റ്‌സിലെ അഴിമതി സിബിഐ അന്വേഷിക്കണെമന്ന ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശുപാർശ മുഖ്യമന്ത്രിയുടെതാത്പര്യപ്രകാരം അട്ടിമറിക്കുകയായിരുന്നു എന്നാണ് ആരോപണം. ശശീന്ദ്രന്റെ കൊലപാതകത്തെക്കുറിച്ചുള്ള പൂർണ്ണവിവരം പുറത്തുവരണമെങ്കിൽ മലബാർസിമന്റ്‌സിന്റെ 15 വർഷത്തെ നടപടികളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം.സിബിഐ അന്വേഷണത്തിന്റെ പരിധി എളമരം കരീമിന്റെ അഴിമതി മാത്രമായി ചുരുക്കാതെ സമഗ്ര അന്വേഷണമാകണം. പൊതുമേഖലാസ്ഥാപനങ്ങളുടെ നിയന്ത്രണം ഒരു വിഭാഗം കോൺട്രാക്ടർമാരുടെ കൈകളിലാണ്.

ശശീന്ദ്രൻ കേസിൽ രാധാകൃഷ്ണനെതിരെ പ്രേരണാക്കുറ്റമല്ല കൊലപാതകക്കുറ്റത്തിനാണ് കേസെടുക്കേണ്ടത്. ശശീന്ദ്രന്റെസഹോദരൻ സനൽ അന്നുതന്നെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇതിന് മടിക്കുകയാണ്. ഏറെ ദുരൂഹതകളാണ് സർക്കാർ നിലപാടിലുള്ളതെന്നാണ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP