Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലബാർ സിമന്റ്സ് അഴിമതി കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി; വിജിലൻസ് തന്നെ അന്വേഷണം തുടരട്ടെ എന്നും കോടതി

മലബാർ സിമന്റ്സ് അഴിമതി കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി; വിജിലൻസ് തന്നെ അന്വേഷണം തുടരട്ടെ എന്നും കോടതി

കൊച്ചി: മലബാർ സിമന്റ്സ് അഴിമതി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം ഹൈക്കോടതി തള്ളി. നിലവിൽ വിജിലൻസ് അന്വേഷിക്കുന്ന കേസുകൾ കൂടി സിബിഐക്ക് കൈമാറണമെന്ന ആവശ്യമാണ് തള്ളിയത്. മരിച്ച ശശീന്ദ്രന്റെ അച്ഛൻ വേലായുധൻ, ജോയ് കൈതാരം എന്നിവരാണ് ഹർജി സമർപ്പിച്ചിരുന്നത്.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ആ സാഹചര്യത്തിൽ വീണ്ടും കേസുകൾ സിബിഐക്ക് വിടേണ്ടതില്ലെന്നും വിജിലൻസ് തന്നെ അന്വേഷണം തുടരട്ടെ എന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ശശീന്ദ്രൻ കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനിടെ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്താൻ കഴിയാതിരുന്ന 36 രേഖകൾ കണ്ടെത്തിയിരുന്നു.

ഇതു ചൂണ്ടിക്കാട്ടിയാണ് മറ്റ് അഴിമതി കേസുകളും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഈ ഒറ്റക്കാരണംകൊണ്ട് കേസ് സിബിഐക്ക് കൈമാറാൻ കഴിയില്ലെന്നാണ് ഡിവിഷൻ ബഞ്ച് നിരീക്ഷണം. മലബാർ സിമന്റ്സ് അഴിമതി കേസുമായി ബന്ധപ്പെട്ട് വ്യവസായി വി എം രാധാകൃഷ്ണനും മുൻ ഉദ്യാഗസ്ഥരും പ്രതികളായ കേസുകളാണ് ഇപ്പോൾ വിജിലൻസിന്റെ അന്വേഷണത്തിലുള്ളത്. ഈ കേസുകളിലാണ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP