Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലാപറമ്പ് സ്‌കൂൾ പൂട്ടാനുള്ള ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും; ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി; സ്‌കൂൾ സ്‌കൂളായി തന്നെ നിലനിർത്തുമെന്നു വിദ്യാഭ്യാസ മന്ത്രി

മലാപറമ്പ് സ്‌കൂൾ പൂട്ടാനുള്ള ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും; ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി; സ്‌കൂൾ സ്‌കൂളായി തന്നെ നിലനിർത്തുമെന്നു വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് മലാപറമ്പ് സ്‌കൂൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. പ്രശ്നത്തിൽ വിദ്യാഭ്യാസ വകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്‌കൂൾ, സ്‌കൂളായി തന്നെ നിലനിർത്തുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ഇതിന് നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂൾ അടച്ചുപൂട്ടരുത് എന്നാണ് സർക്കാർ നിലപാടെന്നു പിണറായി പറഞ്ഞു. നിയമപരമായ കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. പ്രശ്നം മന്ത്രിസഭാ യോഗം ചർച്ച ചെയ്തിരുന്നു. പ്രശ്നം കൈകാര്യം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.

നിയമപരമായ കാര്യങ്ങൾക്ക് നിയമ മന്ത്രിയുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു. സ്‌കൂൾ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. കുട്ടികൾ കുറഞ്ഞെന്ന കാരണം പറഞ്ഞ് മാനേജർ ജെ.സി.ബി ഉപയോഗിച്ച് സ്‌കൂൾ പൊളിച്ചിരുന്നു. എ. പ്രദീപ്കുമാർ എംഎ‍ൽഎയുടെ നേതൃത്വത്തിൽ സ്‌കൂൾ ജനകീയമായി പുനഃസ്ഥാപിക്കുകയും കഴിഞ്ഞ വർഷം അധ്യയനം പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് മാനേജർ ഹൈക്കോടതിയെ സമീപിച്ച് വിധി സമ്പാദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP