Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലാപ്പറമ്പ് സ്‌കൂൾ പ്രശ്‌നം: അടച്ചുപൂട്ടില്ലെന്ന നിലപാടുറപ്പിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

മലാപ്പറമ്പ് സ്‌കൂൾ പ്രശ്‌നം: അടച്ചുപൂട്ടില്ലെന്ന നിലപാടുറപ്പിച്ച് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

 

ന്യൂഡൽഹി: ജൂൺ എട്ടിനകം കോഴിക്കോട്ടെ മലാപ്പറമ്പ് സ്‌കൂൾ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകിയതോടെ ഇക്കാര്യത്തിൽ നാട്ടുകാർക്കൊപ്പമാണെന്ന നിലപാട് ആവർത്തിച്ചുറപ്പിക്കുകയാണ് സർക്കാർ. 

അവധിക്കാല ബഞ്ചിൽ അപ്പീൽ നൽകിയ സർക്കാർ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂൾ അടച്ചുപൂട്ടുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും അപ്പീലിൽ വ്യക്തമാക്കുന്നു. ജൂൺ എട്ടിനകം സ്‌കൂൾ പൂട്ടണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഇത് നടപ്പായില്ല. നാട്ടുകാരടെ എതിർപ്പുമൂലം നേരത്തെയും അധികൃതർക്ക് സ്‌കൂളിന് താഴിടാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ഹൈക്കോടതിയിൽ ഉന്നയിക്കപ്പെട്ടപ്പോൾ വേണ്ടിവന്നാൽ ബലംപ്രയോഗിച്ച് പ്രതിഷേധക്കാരെ അറസ്റ്റുചെയ്തിട്ടായാലും ഉത്തരവ് നടപ്പാക്കാനായിരുന്നു ഹൈക്കോടതി നിർദ്ദേശം. ജൂൺ എട്ടിന് മുമ്പ് സുപ്രീംകോടതിയിൽ നിന്ന് സ്‌റ്റേയോ ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് സാവകാശമോ സമ്പാദിക്കാനാവുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP