Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീടിന്റെ അടഞ്ഞു കിടന്ന വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി; മകനെ അടിക്കുന്നത് തടയാനെത്തിയ അച്ഛനും അമ്മയ്ക്കും തെറിവിളി; സ്റ്റേഷനിൽ സ്വമേധയാ വരാമെന്ന് പറഞ്ഞിട്ടും ബലമായി പിടികൂടി വലിച്ചിഴച്ചു; മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതിയിൽ പൊലീസ് എടുത്ത് മൂന്നാമുറ തന്നെ; മുഖ്യമന്ത്രിയും ഡിജിപി പറയുന്നത് കേൾക്കാത്ത പൊലീസുകാരെ കുടുക്കിയത് വൈറലായ വീഡിയോ

വീടിന്റെ അടഞ്ഞു കിടന്ന വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി; മകനെ അടിക്കുന്നത് തടയാനെത്തിയ അച്ഛനും അമ്മയ്ക്കും തെറിവിളി; സ്റ്റേഷനിൽ സ്വമേധയാ വരാമെന്ന് പറഞ്ഞിട്ടും ബലമായി പിടികൂടി വലിച്ചിഴച്ചു; മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതിയിൽ പൊലീസ് എടുത്ത് മൂന്നാമുറ തന്നെ; മുഖ്യമന്ത്രിയും ഡിജിപി പറയുന്നത് കേൾക്കാത്ത പൊലീസുകാരെ കുടുക്കിയത് വൈറലായ വീഡിയോ

തിരൂർ: പൊലീസുകാർ എങ്ങനെ പൊതുജനങ്ങളോട് പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പലഘട്ടത്തിലും പ്രസംഗിച്ചിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സർക്കുലറുകൾ പലതുണ്ട്. എന്നാൽ ഇതൊന്നും പൊലീസുകാർ കാര്യമായെടുക്കുന്നില്ല. ഇത് തെളിയിക്കുന്നതാണ് തിരൂരിലെ സംഭവം. മൂന്നാമുറയുടെ ഉത്തമോദാഹരണം. തെളിവുകൾ പുറത്തു വന്നിട്ടും നടപടിയെടുക്കാൻ ഡിജിപിയുമില്ല. ഇതാണ് ഈ വിവാദത്തിന് പുതിയ തലം നൽകുന്നത്.

പന്ത്രണ്ട് വയസ്സുകാരനെ മർദിച്ചെന്ന പരാതിയിൽ യുവാവിനെ പിടികൂടാൻ വീട്ടിലെത്തിയ പൊലീസ് കാണിച്ച അക്രമങ്ങളുടെ വിഡിയോ വൈറൽ. ഇതോടെ പൊലീസ് വിവാദത്തിലുമായി. തിരൂർ പൂക്കയിലെ വീട്ടിലെത്തി പൊലീസ് വാതിൽ ചവിട്ടിപ്പൊളിക്കുന്നതും യുവാവിനെ ക്രൂരമായി മർദിക്കുന്നതും അസഭ്യം പറയുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. അറസ്റ്റ് ചെയ്ത യുവാവിനെതിരെ ആരോപിച്ച എഫ്‌ഐആറിലെ കുറ്റകൃത്യങ്ങൾ പൊലീസിന് തെളിയിക്കാൻ കഴിഞ്ഞതുമില്ല. ഇതോടെ ചിത്രങ്ങളും മറ്റും വിലയിരുത്തി കോടതി യുവാവിന് ജാമ്യം അനുവദിച്ചു.

മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചെന്ന പരാതിയിലാണ് പൂക്കയിൽ പുതിയകത്ത് അബ്ദുൽ റഷീദിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം രാത്രി പൊലീസ് വീട്ടിലെത്തിയത്. വീടിന്റെ അടഞ്ഞുകിടന്ന വാതിൽ പൊലീസ് സംഘം ചവിട്ടിപ്പൊളിക്കുന്നതും പിന്നീട് മുറിയിൽ കയറി യുവാവിനെ വലിച്ചിഴയ്ക്കുന്നതും മർദിക്കുന്നതും വിഡിയോയിൽ ഉണ്ട്. പ്രായമായ പിതാവും മാതാവും എത്തി തടയാൻ ശ്രമിക്കുമ്പോൾ പൊലീസ് എതിർക്കുന്നതും അവരുടെ മുന്നിലിട്ട് മർദിക്കുന്നതും വ്യക്തമാണ്.

മുറിയിൽ എത്തിയ പൊലീസിനോട് യുവാവ് സ്വമേധയാ വരാമെന്ന് അറിയിച്ചിട്ടും ബലമായി പിടികൂടി വലിച്ചിഴച്ചു. ചോദ്യം ചെയ്യാനെത്തിയ പരിസരവാസികളോട് പൊലീസ് തട്ടിക്കയറുന്നതും വീട്ടുകാരുടെ നിലവിളിയും വിഡിയോയിൽ വ്യക്തമാണ്. എന്നാൽ, അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പ്രതിയും വീട്ടുകാരും പൊലീസ് സംഘത്തെ ആക്രമിച്ചെന്നാണ് എഫ്‌ഐആറിലെ കേസ്. വനിത ഉൾപ്പെടെ മൂന്നു പൊലീസുകാർക്ക് പരുക്കേറ്റതായി അറിയിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വീട് ചവിട്ടിത്തുറക്കുന്നതും മറ്റു സംഭവങ്ങളുമെല്ലാം പൊലീസുകാരൻ മൊബൈൽ ഫോണിൽ പകർത്തുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്. പ്രതിക്കെതിരെ എഫ്‌ഐആറിൽ കാണിച്ച കേസിന്റെ തെളിവുകളൊന്നും പൊലീസിന് കോടതിയിൽ സമർപ്പിക്കാനായില്ല. തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതും പൊലീസിന് വിനയായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP