Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാനൂറ് വർഷം പഴക്കമുള്ള ക്ഷേത്രം പുതുക്കിപ്പണിയാൻ മുന്നിട്ടിറങ്ങിയത് മുസ്സീംങ്ങൾ; മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ കുറ്റം മാത്രം പറയുന്നവർ വായിച്ചറിയാൻ ഒരു നല്ല വാർത്ത

നാനൂറ് വർഷം പഴക്കമുള്ള ക്ഷേത്രം പുതുക്കിപ്പണിയാൻ മുന്നിട്ടിറങ്ങിയത് മുസ്സീംങ്ങൾ; മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ കുറ്റം മാത്രം പറയുന്നവർ വായിച്ചറിയാൻ ഒരു നല്ല വാർത്ത

 മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് ഏറ്റവും മോശപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയത് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ്. കേരളത്തിൽ ഹിന്ദു ജനസംഖ്യയേക്കാൾ കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള ജില്ല എന്ന ഒറ്റക്കാരണം കൊണ്ടാണ് സുബ്രഹ്മണ്യം സ്വാമിയെ പോലുള്ളവർ ഇത്തരം പ്രസ്താവനയുമായി രംഗത്തുവന്നത്. എന്നാൽ, കുപ്രചരണങ്ങളൊന്നും മലപ്പുറത്തുകാരെ ബാധിച്ചിട്ടില്ല. തികഞ്ഞ മതസൗഹാർദ്ദത്തോടെ തന്നെയാണ് മലപ്പുറത്തുകാർ വസിക്കുന്നത്. മതത്തിന്റെ പേരിൽ പലയുദ്ധങ്ങളും നടക്കുന്ന കാലത്താണ് മലപ്പുറത്തു നിന്നും ഒരു മതസൗഹാർദ്ദത്തിന്റെ വാർത്ത പുറത്തുവന്നത്.

മതത്തെ പടിക്ക് പുറത്ത് നിർത്തി സൗഹാർദ്ദത്തിന്റെ പുതിയ പാത തുറക്കുകയാണ് മലപ്പുറത്തെ ഒരുകൂട്ടം ആളുകൾ. മലപ്പുറത്തെ ക്ഷേത്രം പുതുക്കിപ്പണിയാൻ വേണ്ടി പണം മുടക്കിയത് ഭൂരിപക്ഷവും മുസ്ലിം സമുദായ അംഗങ്ങൾ തന്നെയായി. മലപ്പുറം കൊണ്ടോട്ടിയിലെ മുതുവള്ളൂർ ദുർഗാദേവി ക്ഷേത്രമാണ് മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി മാറുന്നത്. ഏകദേശം നാനൂറ് വർഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് പറയപ്പെടുന്നത്. നശിക്കാൻ തുടങ്ങിയ ഈ ക്ഷേത്രം നവീകരിക്കണമെന്ന് തീരുമാനമെടുത്തപ്പോൾ ജാതിമത വ്യത്യാസമില്ലാതെയാണ് കൊണ്ടോട്ടിക്കാർ ഒന്നിച്ചിറങ്ങിയത്.

ക്ഷേത്രത്തിന് വേണ്ടി പണം ചെലവഴിച്ചവരിൽ ഏറെയും പ്രവാസികളായ മുസ്ലിം യുവാക്കളാണ്. മലപ്പുറത്തിന് മേൽ ചാർത്തിക്കൊടുത്ത ദുഷ്‌പേര് മായിക്കുന്ന ഒരു കഥ മാത്രമാണ് ഇത്. നാശോന്മുഖമായ ക്ഷേത്രം നവീകരിക്കുന്നതിന് മുന്നിട്ടിറങ്ങിയവരിൽ ഏറെയും മുസ്ലിങ്ങളാണ്. ക്ഷേത്രപുനരുദ്ധാരണം നടത്താൻ സമുദായത്തിന് അകത്തു നിന്നുള്ളവർ പോലും മടിച്ചു നിന്നപ്പോഴാണ് മലപ്പുറത്തുകാർ ഒരുമിച്ച് എത്തിച്ചേർന്നത്. ഏറ്റെടുത്തു ക്ഷേത്രത്തിൽ ചെമ്പ് പൂശാനുള്ള ചെലവ് മുഴുവൻ ഏറ്റെടുത്തത് പ്രദേശത്തെ സുലൈമാൻ ഹാജി എന്നയാളാണ്. സൗദി അറേബ്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുകയാണ് അദ്ദേഹം.

നവീകരണത്തിന് തുടക്കം കുറിച്ച് നടന്ന പൂജകൾക്ക് സൗജന്യമായി പന്തലൊരുക്കിയതും മുസ്ലിം സുഹൃത്തുക്കളാണെന്നും ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ. മതത്തിന്റെ പേരിൽ ലോകത്ത് ഒട്ടേറെ പ്രശ്‌നങ്ങൾ നടക്കുമ്പോൾ കൊണ്ടോട്ടിക്കാർ ചെയ്തതുപോലുള്ള നല്ല മാതൃകകൾ ഉയർത്തിക്കാട്ടേണ്ടവയാണ്. ഒരു ക്ഷേത്രത്തിന്റെ നവീകരണത്തിന് ഒരു നാട് മുഴുവനാണ് ഒന്നിച്ചിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP