Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സീരിയൽ നടിയുടെ മൃതദേഹം വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; സ്വയം തീകൊളുത്തി മരിച്ചതെന്ന് പൊലീസ്; മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് എഴുതിയ യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു

സീരിയൽ നടിയുടെ മൃതദേഹം വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; സ്വയം തീകൊളുത്തി മരിച്ചതെന്ന് പൊലീസ്; മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് എഴുതിയ യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു

നിലമ്പൂർ: ടി വി സീരിയൽ പ്രവർത്തകയുടെ മൃതദേഹം വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മേനിയിൽ വിജയന്റെ മകൾ കവിത (28)യെയാണ് ഞായറാഴ്ച രാവിലെ പത്തരയോടെ നിലമ്പൂർ മുതീരി കൂളിക്കുന്നിലുള്ള വാടകവീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. എന്നാൽ, അഭിനേതാവാണോ സാങ്കേതിക പ്രവർത്തകയാണോ എന്ന് ഉറപ്പില്ല.

വീട് അകത്തു നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. വീട്ടിൽ നിന്ന് പുകയും ശബ്ദവും കേട്ടതനുസരിച്ച് അയൽക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസും അഗ്‌നിരക്ഷാ സേനയുമെത്തി വീടിന്റെ വാതിൽ തകർത്താണ് അകത്ത് കടന്നത്. അപ്പോഴേക്കും പൂർണമായും കത്തിക്കരിഞ്ഞിരുന്നു.

കവിത ഞായറാഴ്ച രാവിലെയാണ് ബെംഗളൂരുവിൽ നിന്ന് വന്നതെന്ന് പറയുന്നു. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് എഴുതിവെച്ചിട്ടുണ്ട്. പെട്രോളൊഴിച്ചാണ് തീയിട്ടത്.

നിലമ്പൂർ സിഐ. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് മൃതദേഹ പരിശോധന നടത്തി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: കാർത്ത്യായനി. മകൾ: ചിഞ്ചു. സഹോദരങ്ങൾ, ജിത, ദേവൻ, ധന്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP