Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളം പ്രാർത്ഥനയോടെ കാത്തിരുന്നത് വെറുതേയായി; നേപ്പാൾ ഭൂകമ്പത്തിൽ കാണാതായ മലയാളി ഡോക്ടർമാരായ ഇർഷാദും ദീപക്കും മരണപ്പെട്ടുവെന്ന് സ്ഥിരീകരണം; മൃതദേഹങ്ങൾ കാഠ്മണ്ഡുവിലെ ആശുപത്രി മോർച്ചറിയിൽ; നാട്ടിലെത്തിക്കാൻ സർക്കാർ ശ്രമം തുടങ്ങി

കേരളം പ്രാർത്ഥനയോടെ കാത്തിരുന്നത് വെറുതേയായി; നേപ്പാൾ ഭൂകമ്പത്തിൽ കാണാതായ മലയാളി ഡോക്ടർമാരായ ഇർഷാദും ദീപക്കും മരണപ്പെട്ടുവെന്ന് സ്ഥിരീകരണം; മൃതദേഹങ്ങൾ കാഠ്മണ്ഡുവിലെ ആശുപത്രി മോർച്ചറിയിൽ; നാട്ടിലെത്തിക്കാൻ സർക്കാർ ശ്രമം തുടങ്ങി

ന്യൂഡൽഹി: സുഹൃത്തുക്കളായ ആ ഡോക്ടർമാർക്ക് ഒന്നും സംഭവിക്കരുതേ.. കേരളം മനമുരുകി പ്രാർത്ഥിച്ചത് വെറുതേയായി. നേപ്പാൾ ഭൂകമ്പത്തിൽ കാണാതായ രണ്ട് ഡോക്ടർമാരും മരിച്ചു. മലയാളം ചാനലുകളാണ് ഡോക്ടർമാർ മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്. കാസർകോട് ആനബാഗിലു സ്വദേശി ഡോ. എ.എസ് ഇർഷാദ് (28), കേളകം സ്വദേശി കളപ്പുരക്കൽ ഡോ. ദീപക് കെ. തോമസ് (27) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇവരുടെ ശരീരത്തിലെ പാടുകളും വസ്ത്രത്തിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖകളും അടിസ്ഥാനമാക്കിയാണ് ഇർഷാദിന്റെ സഹോദരനും ദീപകിന്റെ ബന്ധുവും ഇവരെ തിരിച്ചറിഞ്ഞത്.

ഇവർ കാഠ്മണ്ഡുവിലെ ത്രിഭുവൻ മെഡിക്കൽ ടീച്ചിങ് കോളജ് ആശുപത്രിയിലുണ്ടെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. ഭൂകമ്പത്തിൽ പരിക്കേറ്റ ഇവരുടെ നിലഗുരുതരമാണെന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതോടെ ഇവർക്കേ വേണ്ടിയുടെ പ്രാർത്ഥനായിലായിരുന്നു സുഹൃത്തുക്കളും ബന്ധുക്കളും. കാഠ്മണ്ഡുവിലെ ത്രിഭുവൻ മെഡിക്കൽ ടീച്ചിങ് കോളജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ദീപക്കും ഇർഷാദും കാഠ്മണ്ഡുവിലെ ടീച്ചിങ് ആശുപത്രിയിൽ ചികിത്സയിലാണെന്നായിരുന്നു നേരത്തെ വിവരം. തുടർന്നാണ് ഇവിടെ എത്തിയ ഇരുവരുടെയും സഹോദരങ്ങൾ മൃതശരീരങ്ങൾ തിരിച്ചറിഞ്ഞത്.

സിംലയിൽ എംഡിക്ക് പഠിക്കുകയായിരുന്ന ഡോ. ഇർഷാദിന്റെ കൂടെയാണ് സുഹൃത്ത് ഡോ. ദീപക്ക്, ഡോ. അബിൻ സൂരി എന്നിവർ നേപ്പാളിൽ വിനോദ യാത്രയ്ക്ക് പോയത്. ഇതിനിടെയാണ് ഇരുവരും അപകടത്തിൽ പെട്ടത്. മരിച്ച ഡോക്ടർമാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്നും എയർഫോഴ്‌സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലത്തെിക്കുക.

വയനാട് എടവക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ദീപക്, വയനാട് ജില്ലാ ആശുപത്രി ഡോക്ടർമാരായ ഡോ. അബിൻ സുരി, ഡോ. ഇർഷാദ് എന്നിവർ ബുധനാഴ്ച ഡൽഹിയിൽനിന്ന് റോഡ് മാർഗമാണ് നേപ്പാളിൽ വിനോദ സഞ്ചാരത്തിനത്തെിയത്. കാഠ്മണ്ഡു തമൽ സ്ട്രീറ്റിലെ ഹോട്ടലിലാണ് ഇവർ തങ്ങിയത്. ഭൂകമ്പ സമയത്ത് ഹോട്ടലിന്റെ ആറാം നിലയിലെ മുറിയിലായിരുന്ന ഡോ. അബിൻ സുരിക്കാണ് സാരമായി പരിക്കേറ്റത്. മറ്റു രണ്ടുപേർ മുറിക്ക് പുറത്തായിരുന്നു.

ഭൂകമ്പത്തിൽ പരിക്കേറ്റ ഇവരുടെ സുഹൃത്തായ വടകര സ്വദേശി ഡോക്ടർ അബിൻ സൂരി ഡൽഹിലേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാ അബിൻ സൂരിയെ കൊണ്ടുവരുന്നത്. അബിനെ എയിംസിൽ പ്രവേശപ്പിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു. അബിനെ ഇന്നുതന്നെ ഡൽഹിയിലെത്തിക്കുമെന്ന് ഇന്ത്യൻ എംബസി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.

യു.എ.ഇ.യിൽ നിന്ന് നേപ്പാളിലേക്കുപോയ ആറംഗസംഘം എവിടെയെന്നും കൃത്യമായ വിവരമില്ല. സംഘത്തിൽ നാലുപേർ മലയാളികളാണ്. ദുബായിൽനിന്നുള്ള ഒരു സംഘത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയെന്ന് സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചെങ്കിലും ഇതേപോലെ മറ്റൊരു സംഘംകൂടി പ്രദേശത്ത് ഉണ്ടായിരുന്നതിനാൽ ആശങ്കയിലാണ് കുടുംബാംഗങ്ങൾ. നേപ്പാളിന്റെ പലഭാഗങ്ങളിലായി 250ഓളം മലയാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. ചിന്ദ്വാനിൽ 51 പേരും പൊക്രയിൽ 21 പേരുമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

ഇവരുടെ ശരീരത്തിലെ പാടുകളും വസ്ത്രത്തിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖകളും അടിസ്ഥാനമാക്കിയാണ് ഇർഷാദിന്റെ സഹോദരനും ദീപകിന്റെ ബന്ധുവും ഇവരെ തിരിച്ചറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP