Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചതിയിൽപ്പെട്ട് കഞ്ചാവ് കേസിൽ കുടുങ്ങി; കൊട്ടാരക്കര സ്വദേശി ചെയ്യാത്ത കുറ്റത്തിന് ദോഹയിൽ ജയിലിൽ; യുവാവിനെ രക്ഷിക്കാൻ ബന്ധുക്കളുടെ നെട്ടോട്ടം

ചതിയിൽപ്പെട്ട് കഞ്ചാവ് കേസിൽ കുടുങ്ങി; കൊട്ടാരക്കര സ്വദേശി ചെയ്യാത്ത കുറ്റത്തിന് ദോഹയിൽ ജയിലിൽ; യുവാവിനെ രക്ഷിക്കാൻ ബന്ധുക്കളുടെ നെട്ടോട്ടം

തിരുവനന്തപുരം: ചതിയിൽപ്പെട്ട് മയക്കുമരുന്ന് കേസിൽ കുടുങ്ങിയ നിരവധി മലയാളികളുടെ കഥ പുറത്തുവന്നിരുന്നു. ചതിയിൽപ്പെട്ട് ദോഹയിൽ ജയിലിൽ കഴിയുന്ന യുവാവിനെ രക്ഷിക്കാൻ വേണ്ടി നാട്ടുകാരപും ബന്ധുക്കളും നെട്ടോട്ടത്തിലാണ്. കൊട്ടാരക്കര സ്വദേശി ദോഹയിലെ ദുഹൈൽ ജയിലിൽ മോചനത്തിന് മാർഗ്ഗമില്ലാതെ കുഴങ്ങുന്നു. കുമ്മിൽ, കിഴക്കേക്കരപുത്തൻവീട്ടിൽ രതീഷ് ചന്ദ്രബോസാണ് (33) ചെയ്യാത്തകുറ്റത്തിന് മറുനാട്ടിൽ അഴിയെണ്ണുന്നത്.

നിരപരാധിത്വം തെളിയിച്ച് ഭർത്താവിനെ നാട്ടിലെത്തിക്കാനുള്ള ഭാര്യ ആര്യ രതീഷിന്റെ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. 2015 ഡിസംബറിൽ വിസിറ്റിങ് വിസയിലാണ് രതീഷ് ദോഹയിലേക്ക് പോയത്. കൊല്ലം കടയ്ക്കൽ സ്വദേശി ദിലീപ് മുഖേന ആക്രികടയിലെ ജോലിക്കായാണ് രതീഷ് ദോഹയ്ക്കു വിമാനം കയറിയത്. ദോഹയിലെത്തിയ ഇയാളുടെ ബാഗിൽ നിന്നും ഒന്നര കിലോ കഞ്ചാവ് ദോഹ പൊലീസ് പിടികൂടുകയായിരുന്നു. നാട്ടിലേക്കു വരാൻ സാധനങ്ങൾ കൊണ്ടുവരാനെന്നു പറഞ്ഞ് രതീഷിന്റെ ബാഗ് ഒരാൾ വാങ്ങിയിരുന്നു.

ഈ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ബാഗ് രതീഷിന്റേതായതിനാൽ കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് കേസിൽ മൂന്നാം പ്രതിയാക്കി. യാത്രാസമയത്ത് ദോഹയിലുള്ള റഷീദിന് നൽകാൻ ബേക്കറി സാധനങ്ങൾ റഷീദിന്റെ ബന്ധു രതീഷിന്റെ കൈവശം കൊടുത്തുവിട്ടിരുന്നു. രണ്ടു ദിവസംകഴിഞ്ഞ് ദോഹയിലുള്ള റഷീദിന്റെ കൂട്ടുകാരന് രതീഷ് ബാഗ് കൊടുത്തു. അടുത്ത ദിവസം റഷീദിന്റെ മുറിയിൽ നടന്ന റെയ്ഡൽ ഈ ബാഗിൽ നിന്നും കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. രതീഷ് കൊടുത്തത് കാലിയായ ബാഗായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. കേസിൽ റഷീദാണ് ഒന്നാം പ്രതി.

സംഭവമറിഞ്ഞ് രതീഷിന്റെ ബന്ധുക്കൾ ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ രതീഷിനെ രക്ഷപ്പെടുത്താൻ വേണ്ടകാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞിരുന്നു. പിന്നെ യാതൊരു വിവരവുമില്ല, രതീഷിന്റെ നിരപരാധിത്വം കാട്ടി മുഖ്യമന്ത്രിക്ക് ബന്ധുക്കൾ നിവേദനം നൽകിയിരുന്നു. ദിലീപിനെ ബന്ധപ്പെടാൻ സൗകര്യമുണ്ടാക്കണമെന്ന് കാട്ടി കടയ്ക്കൽ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. രോഗബാധിതരായ മാതാപിതാക്കളും ഭാര്യയും ആറുമാസം പ്രായമുള്ള കുട്ടിയുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമാണ് രതീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP