Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മലയാളി നഴ്‌സും ഭർത്താവും മരിച്ചു; ഭർതൃപിതാവിന് ഗുരുതര പരിക്ക്; അപകടം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച്

ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മലയാളി നഴ്‌സും ഭർത്താവും മരിച്ചു; ഭർതൃപിതാവിന് ഗുരുതര പരിക്ക്; അപകടം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച്

ബാംഗ്ലൂർ: ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മലയാളി നഴ്‌സും ഭർത്താവും മരിച്ചു. കണ്ണൂരിൽ നിന്ന് ബംഗളൂവിലേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടുണ്ടായ അപകടത്തിലാണ് മലയാളി നഴ്‌സും ഭർത്താവും മരണപ്പെട്ടത്. കണ്ണൂർ ആലക്കോട് സ്വദേശികളായ ഓലിക്കൽ ടോണി മാത്യു (28), റിനു ടോണി (25) എന്നിവരാണ് മരിച്ചത്. ടോണി മാത്യുവിന്റെ പിതാവ് ജോർജിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു.

ചൊവ്വാഴ്ച പുലർച്ചെ 6.45 ന് മൈസൂരു-ബംഗളൂരു റോഡിലെ രാമനഗരയിലാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് എതിരെ വന്ന കർണാടക ആർ.ടി.സി വോൾവോ ബസിൽ ഇടിക്കുകയായിരുന്നു. ടോണി മാത്യു അപകടസ്ഥലത്ത് തന്നെ മരിച്ചു. റിനു ടോണിയെയും ജോർജിനെയും രാമനഗര ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റിനു വൈകാതെ മരിച്ചു.

ജോർജിന്റെ തലക്കും വാരിയെല്ലിനും കൈകാലുകൾക്കും പരിക്കുണ്ട്. ഇലക്ട്രോണിക് സിറ്റിയിലെ സ്പർഷ് ആശുപത്രിയിൽ പി.ആർ.ഒ ആയിരുന്നു ടോണി. ഇതേ ആശുപത്രിയിൽ നഴ്‌സാണ് റിനു. രാമനഗര ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP