Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വിറ്റ്‌സർലൻഡിൽ തടാകത്തിൽ മുങ്ങി മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു; റോഷ് ജേക്കബിന്റെ സംസ്‌കാരം നാളെ

സ്വിറ്റ്‌സർലൻഡിൽ തടാകത്തിൽ മുങ്ങി മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു; റോഷ് ജേക്കബിന്റെ സംസ്‌കാരം നാളെ

സൂറിച്ച്: സ്വിറ്റ്‌സർലൻഡിൽ തടാകത്തിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി റോഷ് ജേക്കബിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു. ഇന്നു പുലർച്ചെയാണ് സ്വിറ്റ്‌സർലന്റിൽനിന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്‌കാരം നാളെ തിരുവനന്തപുരം കുന്നുകുഴിയിലെ ബാർട്ടൻ ഹിൽ റോഡിലുള്ള സെന്റ് പയസ് ടെൻത് ക്‌നാനായ കാത്തലിക്ക് ചർച്ചിൽ 11.15ന് നടക്കും.

തിരുവനന്തപുരം വലിയതുറ ബംഗ്ലാദേശ് കോളനിയിൽ രാജീവിന്റെയും രേണുവിന്റെയും മകൻ റോഷ് (28) ജൂലൈ പത്തിനാണ് തടാകത്തിൽ മുങ്ങി മരിച്ചത്. ജൂലൈ അഞ്ചിനാണ് കാന്റൻ ഗ്ലാറുസിനടുത്തുള്ള വലൻസെ തടാകത്തിൽ കുളിക്കാനിറങ്ങിയ റോഷ് അപകടത്തിൽപ്പെട്ടത്. ഉടൻതന്നെ റോഷിനെ ഹെലികോപ്ടർ മാർഗ്ഗം സൂറിച്ച് യുണി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ അഞ്ചുദിവസങ്ങൾക്ക് ശേഷം റോഷ് മരിക്കുകയായിരുന്നു.

കൂട്ടുകാർക്കൊപ്പമാണ് റോഷ് തടാകത്തിൽ കുളിക്കാൻ എത്തിയത്. ഏറെ വൈകിയാണ് റോഷിനെ കാണാനില്ലെന്ന കാര്യം കൂട്ടുകാർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ വിവരം അധികൃതരെ അറിയിക്കുകയും റോഷിനെ കണ്ടെത്തി ഹെലികോപ്ടർ മാർഗം ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

അപകടവിവരമറിഞ്ഞ് റോഷിന്റെ മാതാപിതാക്കളും സഹോദരൻ റെക്‌സും തിരുവനന്തപുരത്ത് നിന്നും സ്വിറ്റ്‌സർലൻഡിൽ എത്തിയിരുന്നു. അഞ്ചുദിവസം ആശുപത്രിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ റോഷ് ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു. റോഷ് ജേക്കബിന്റെ വേർപാടിൽ മനംനൊന്ത് കഴിയുകയായിരുന്നു നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും. ഒട്ടെറെ സുഹൃത്തുകളുള്ള റോഷിന്റെ വേർപാട് ഇനിയും സുഹൃത്തുകൾക്ക് വിശ്വസിക്കാനായിട്ടില്ല

ഉന്നത വിദ്യാഭ്യാസത്തിനായാണ് റോഷ് സ്വിറ്റ്‌സർലൻഡിൽ എത്തിയത്. ഡോക്ടറേറ്റ് പഠനത്തിനായാണ് സൂറിച്ചിൽ എത്തിയത്. പതിവിലും കൂടുതലായിരുന്നു ഞായറാഴ്ച അനുഭവപ്പെട്ട ചൂടെന്നും ഇതിൽ നിന്നു രക്ഷനേടാനായാണ് തടാകത്തിൽ കുളിക്കാൻ കൂട്ടുകാരുമൊത്ത് റോഷ് പോയതെന്നുമാണു റിപ്പോർട്ട്. കൂടുതൽ തണുപ്പുള്ള സ്ഥലത്തേക്കു നീന്തിയ റോഷ് അപകടത്തിൽപ്പെടുകയായിരുന്നു എന്നാണു വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP