Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി കേരളത്തിൽ ആരും തിമിരം ബാധിച്ച് അന്ധരായിരിക്കേണ്ട; ഫോട്ടോ എടുത്ത് അയച്ചാൽ സൗജന്യ ഓപ്പറേഷൻ ഒരുക്കാൻ മമ്മൂട്ടി

ഇനി കേരളത്തിൽ ആരും തിമിരം ബാധിച്ച് അന്ധരായിരിക്കേണ്ട; ഫോട്ടോ എടുത്ത് അയച്ചാൽ സൗജന്യ ഓപ്പറേഷൻ ഒരുക്കാൻ മമ്മൂട്ടി

കൊച്ചി: കേരളത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയാ പദ്ധതിയുമായി സൂപ്പർ സ്റ്റാർ മമ്മൂട്ടി രംഗത്ത്. കാഴ്ച 2020 എന്ന പേരിൽ ആറ് വർഷം കൊണ്ട് 50,000 പാവപ്പെട്ടവർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പ്രശസ്ത നേത്ര ശസ്ത്രക്രിയാ വിദഗ്ദ്ധൻ ടോണി ഫെർണാണ്ടസ് ചെയർമാനായ ഡോ. ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയും സുശീല ജോർജ് നേതൃത്വം നൽകുന്ന അബുദാബി യോശ്യ ചാരിറ്റബിൾ ട്രസ്റ്റും ചേർന്നാണ് കാഴ്ച 2020 പദ്ധതി നടപ്പാക്കുന്നത്.

ആർക്കും രോഗിയുടെ ഫോട്ടോയെടുത്ത് വാട്ട്‌സ് ആപ്പിലൂടെ അയച്ചുകൊടുക്കാം. ഇതിനായി പുതിയ മൊബൈൽ ആപ്‌ളിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. വർഷം 5000-7500 സൗജന്യ ശസ്ത്രക്രിയകൾ വീതം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കാഴ്ച 2020 മൊബൈൽ ആപ്‌ളിക്കേഷൻ ഉദ്ഘാടനം ശനിയാഴ്ച മന്ത്രി കെ.ബാബു കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.

20,000 രൂപയോളം ചെലവ് വരുന്ന ആധുനികമായ ഫാകോ കീഹോൾ സർജറിയാണ് മരുന്നുകളുൾപ്പെടെ സൗജന്യമായി ചെയ്യുക.
പദ്ധതിക്ക് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ നേതൃത്വം നൽകും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കാണ് അർഹത. മറ്റുള്ളവർ അർഹരാണോയെന്ന് അസോസിയേഷൻ അന്വേഷണം നടത്തി നിശ്ചയിക്കും. ശസ്ത്രക്രിയ കഴിഞ്ഞ് അന്നു തന്നെ മടങ്ങാനാകും.
പാലാരിവട്ടം, ആലുവ, കാസർകോട് എന്നിവിടങ്ങളിലെ ഡോ. ടോണി ഫെർണാണ്ടസ് കണ്ണാശുപത്രികളിലാകും ചികിത്സ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP