Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നഷ്ടമായത് ഉരുക്കുവനിതയെ; തമിഴ്മക്കളുടെ വേദനയിൽ ഒപ്പം ചേരുന്നു; അമ്മയാകാൻ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ജയലളിത: പുരട്ച്ചു തലൈവിക്ക് നിത്യശാന്തി നേർന്ന് നടൻ മമ്മൂട്ടി

നഷ്ടമായത് ഉരുക്കുവനിതയെ; തമിഴ്മക്കളുടെ വേദനയിൽ ഒപ്പം ചേരുന്നു; അമ്മയാകാൻ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ജയലളിത: പുരട്ച്ചു തലൈവിക്ക് നിത്യശാന്തി നേർന്ന് നടൻ മമ്മൂട്ടി

കൊച്ചി: രാഷ്ട്രീയത്തിലെ ഉരുക്കുവനിതയെയാണ് നഷ്ടമായതെന്ന് നടൻ മമ്മൂട്ടി. ജയലളിതയുടെ വിയോഗത്തെ തുടർന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയാകാൻ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ജയലളിതയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്ജനതയെ പ്രസവിക്കാത്ത അമ്മയായിരുന്നു ജയലളിത. സഹജീവികളെ സ്വന്തം മക്കളെ പോലെ കാണുകയും അവരുടെ ദൈനംദിന വിഷമങ്ങളിൽ പോലും പങ്കുചേരുകയും പ്രത്യേകിച്ച് സ്ത്രീകൾക്ക് അവരുടെതായ വിഷമതകളെയും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ഒരുപാട് ശ്രമങ്ങളും നിയമവ്യവസ്ഥകൾ ഉണ്ടാക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു അവർ.

തിരക്കുള്ള ചലച്ചിത്ര നടിയായിരുന്നിട്ടുപോലും അതുപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചത് ഒരുപക്ഷെ അവരുടെ ഏറ്റവും നല്ല തീരുമാനമായിരിക്കാം എന്നാണ് തനിക്ക് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയിൽ തിളങ്ങിനിന്ന സമയത്താണ് അവർ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഒരുപക്ഷെ ഈ ഉരുക്കുവനിതയുടെ വിയോഗം നമ്മുടെ സ്ത്രീസമൂഹത്തിനും പ്രത്യേകിച്ച് രാഷ്ട്രീയത്തിനും തമിഴ്‌നാടിനും ഒരു തീരാദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്. കുറെക്കാലമായിട്ട് തമിഴ്‌നാട്ടിൽ കൂടി താമസിക്കുന്ന തനിക്ക് അത് തിരിച്ചറിയാൻ സാധിക്കും. ആ ദുഃഖത്തിൽ താനും പങ്കുചേരുന്നു. അവർക്ക് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP