Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സെൻസസ് ജീവനക്കാരൻ അറസ്റ്റിൽ; വീട്ടിനുള്ളിൽ കടന്ന യുവാവ് അതിക്രമം കാട്ടിയത് എട്ടാംക്ലാസുകാരിയോട്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സെൻസസ് ജീവനക്കാരൻ അറസ്റ്റിൽ; വീട്ടിനുള്ളിൽ കടന്ന യുവാവ് അതിക്രമം കാട്ടിയത് എട്ടാംക്ലാസുകാരിയോട്

പ്രകാശ് ചന്ദ്രശേഖർ

കൂത്താട്ടുകുളം: സെൻസസ് എടുക്കാൻ വീട്ടിലെത്തിയ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിൽ. വീട്ടിനുള്ളിൽ കയറിയാണ് യുവാവ് പെൺകുടടിയെ കടുന്നുപിടിച്ചത്. എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയാണ് യുവാവിന്റെ അതിക്രമത്തിന് ഇരയായത്. സെൻസസ് എടുക്കാൻ എത്തിയ വേളയിൽ കരം തീർത്ത രസീത് വേണമെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇതെടുക്കാൻ മുറിക്കുള്ളിലേക്ക് പോയപ്പോൾ പിന്നാലെ എത്തി വാരിപ്പുണർന്നു.

പെൺകുട്ടി നിലവിളിച്ചപ്പോൾ പുറത്തുകടന്ന് രക്ഷപെട്ടു. ഇന്ന് വീണ്ടും എത്തിയപ്പോൾ മാതാവ് പൊലീസിൽ വിവരം നൽകുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിച്ച സർവ്വേ വിഭാഗത്തിലെ താൽകാലിക ജീവനക്കാരനെ പൊലീസ് പിന്നാലെയെത്തി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ കൂത്താട്ടുകുളത്തിന് സമീപമായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് പോത്താനിക്കാട് മാവുടി ചെറിയേക്കാട്ട് വീട്ടിൽ നജീബിനെ(26)യാണ് കൂത്താട്ടുകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

പെൺകുട്ടിയുടെ മാതാപിതാക്കൾ സർക്കാർ ജീവനക്കാരാണ്.നജീബ് എത്തുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് ഇയാൾ കരംതീർത്ത രസീതെടുക്കാൻ പെൺകുട്ടി മുറിക്കുള്ളിലേക്ക് പോയപ്പോൾ പിന്നാലെ കൂടിയത്. ഒച്ചവയ്ക്കാൻ തോന്നിതാണ് പെൺകുട്ടിക്ക് രക്ഷയായതെന്നും പെൺകുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകുന്ന രക്ഷിതാക്കൾ അവരുടെ സുരക്ഷയ്ക്കാവിശ്യമായ മുൻകരുതുലുകൾകൂടി സ്വീകരിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു.

സെൻസസിന്റെ ഭാഗമായുള്ള വിവരശേഖരണത്തിന് എത്തിയതാണെന്ന് വെളിപ്പെടുത്തിയാണ് ഇയാൾ ഇന്നലെ പെൺകുട്ടിയെ സമീപിച്ചത്.വൈകിട്ട് മതാവ് വീട്ടിലെത്തിയതോടെ പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തി.ഭയപ്പാടിലായ മകൾക്ക് കൂട്ടിനായി ഇന്ന് മാതാവ് ലീവെടുത്ത് വീട്ടിലിരിക്കുകയായിരുന്നു.

ഇന്ന് രാവിലെ ബൈക്കിന്റെ ശബ്ദം കേട്ട് മാതാവും മകളും ജനലിൽക്കൂടി മുറ്റത്തേക്കുനോക്കുമ്പോഴാണ് നജീബ് തന്നെയാണ് എത്തിയതെന്ന് വ്യക്തമായത്.തുടർന്ന് ഉടൻ വിവരം പൊലീസിൽ വിളിച്ചറിയിച്ചു.തുടർന്ന് എസ് ഐ ഇ എസ് സാംസൺ ഒറ്റക്ക് ബൈക്കിൽ പെൺകുട്ടിയുടെ വീട്ടിലെത്തി.ജീപ്പ് ഇവിടേക്ക് എത്തില്ലന്ന് ബോദ്ധ്യമായതോടെയാണ് എസ് ഐ യാത്ര ബൈക്കിലാക്കാൻ തീരുമാനിച്ചത്. കണ്ടാപാടെ ഓടി രക്ഷപെടാൻ ശ്രമിച്ച നജീവിനെ എസ് ഐ പിൻതുടർന്ന് പിടികൂടി.തുടർന്ന് കൂടുതൽപൊലീസുകാരെ വിളിച്ചുവരുത്തി ഇയാളെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP