Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ മുജാഹിദ്ദീൻ തീവ്രവാദികൾക്ക് മൂന്നാറിൽ താമസ സൗകര്യം ഒരുക്കിയ ആൾ അറസ്റ്റിൽ; പിടിയിലായത് ബിഹാർ സ്വദേശി ജമീൽ; തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും

ഇന്ത്യൻ മുജാഹിദ്ദീൻ തീവ്രവാദികൾക്ക് മൂന്നാറിൽ താമസ സൗകര്യം ഒരുക്കിയ ആൾ അറസ്റ്റിൽ; പിടിയിലായത് ബിഹാർ സ്വദേശി ജമീൽ; തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും

മൂന്നാർ: മൂന്നാറിൽ ഇന്ത്യൻ മുജാഹിദ്ദീൻ തീവ്രവാദികൾക്ക് താമസ സൗകര്യം ഒരുക്കിയ ആൾ പൊലീസിന്റെ പിടിയിലായി. വർഷങ്ങളായി മൂന്നാറിൽ തമാസിക്കുന്ന ജമീലാണ് അറസ്റ്റിലായത്. ബിഹാർ സ്വദേശിയാണ് ഇയാൾ. ഇന്നലെ രാത്രി മൂന്നാർ പൊലീസ് മൂന്നാർ ടൗണിൽ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് അറിയുന്നത്. തീവ്രവാദികളെ പാർപ്പിച്ചെന്ന വിവരം പുറത്തുവന്നതോടെ ജമീൽ ഒളിവിൽ പോയിരുന്നു. ഏറെക്കാലമായി പൊലീസിനെ വെട്ടിച്ച് മൂന്നാറിൽ തന്നെയാണ് ഇയാൾ കഴിഞ്ഞതെന്നാണ് വിവരം.

തീവ്രവാദികളായ വഖാസ് അഹമ്മദ്, തെഹ്‌സീൻ അക്തറിനേയുമാണ് ഇയാൾ സഹായിച്ചത്. ഇവർക്ക് മൂന്നുമാസത്തോളം താമസിക്കാൻ സൗകര്യം ഏർപ്പെടുത്തി നൽകിയതും ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ നേരത്തെ ചായക്കട നടത്തിയിരുന്ന പ്രദേശത്ത് ഇയാളെത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് പ്രദേശം പൂർണമായും വളഞ്ഞാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ജമീലിന്റെ ചിത്രം പതിച്ച നോട്ടീസുകൾ പ്രദേശത്ത് പതിച്ചിരുന്നു. ആറ് മാസം മുമ്പും ഇയാൾ മൂന്നാറിൽ വന്ന് പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ജമീലിന്റെ സുഹൃത്തായ ബേക്കറി ജീവനക്കാരനാണ് വഖാസിന് മൊബൈൽ സിംകാർഡ് എടുത്ത് കൊടുത്തതെന്നും പൊലീസിന് സംശയമുണ്ട്. തന്റെ സിം കാർഡ് നഷ്ടപ്പെട്ടതായി തെളിവെടുപ്പിനിടെ ബേക്കറി ജീവനക്കാരൻ പരാതിപ്പെട്ടിരുന്നു.

ജമീലിനെ പിടികൂടിയതോടെ ഇന്ത്യൻ മുജാഹിദ്ദീന്റെ ഇവിടുത്തെ കണ്ണികളെക്കുറിച്ച് വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് . ദേശീയ അന്വേഷണ ഏജൻസിയും ഡൽഹി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുമാണ് കേസന്വേഷിക്കുന്നത്. കൂടുതൽ അന്വേഷണത്തിനായി ഇടുക്കി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാറിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP