Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത വേഗത്തിൽ പാഞ്ഞപ്പോൾ കാറിടിച്ച് വയോധിക മരിച്ചു; പൊലീസ് അന്വേഷണത്തിൽനിന്ന് രക്ഷനേടാൻ ഒരു വർഷം കാർ ഉപയോഗിക്കാതെ മൂടിയിട്ടു: സംശയം തോന്നി പരിശോധിച്ചപ്പോൾ കുറ്റസമ്മതം നടത്തിയ യുവാവ് അറസ്റ്റിൽ

അമിത വേഗത്തിൽ പാഞ്ഞപ്പോൾ കാറിടിച്ച് വയോധിക മരിച്ചു; പൊലീസ് അന്വേഷണത്തിൽനിന്ന് രക്ഷനേടാൻ ഒരു വർഷം കാർ ഉപയോഗിക്കാതെ മൂടിയിട്ടു: സംശയം തോന്നി പരിശോധിച്ചപ്പോൾ കുറ്റസമ്മതം നടത്തിയ യുവാവ് അറസ്റ്റിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അമിത വേഗത്തിൽ പായുമ്പോൾ വയോധികയെ ഇടിച്ചു തെറിപ്പിച്ച ശേഷം ആൾ മരിച്ചതറിഞ്ഞ് കാർ പുറത്തിറക്കാതെ ഒരു വർഷമായി മൂടിയിട്ട യുവാവ് ഒടുവിൽ അറസ്റ്റിലായി. നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ അറസ്റ്റിലായത്.

ചെങ്ങരൂർ നെല്ലിമൂട് ഇലവുംമൂട്ടിൽ മിഥുൻ മാത്യു (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജൂൺ 26 ന് മല്ലപ്പള്ളി താലൂക്കാശുപത്രിക്ക് മുന്നിലായിരുന്നു അപകടം. കുന്നന്താനം മുക്കൂർ കൊച്ചുഴത്തിൽ അമ്മിണി (78)യാണ് മരിച്ചത്.

അമിത വേഗത്തിൽ ആയിരുന്ന മിഥുന്റെ കാർ അമ്മിണിയെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. തുടർന്ന് ഇടിച്ച വാഹനം നിർത്താതെ പോയി. എന്നാൽ വണ്ടി നമ്പരോ തിരിച്ചറിയാനുള്ള മറ്റ് തെളിവുകളോ ലഭിച്ചിരുന്നില്ല. നീലനിറമുള്ള കാറാണ് ഇടിച്ചതെന്നായിരുന്നു സാക്ഷിമൊഴി.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിവിധ വാഹന ഷോറൂമുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് മിഥുന്റെ കാർ പുറത്തിറക്കാതെ കഴിഞ്ഞ ഒരു വർഷമായി മൂടിയിട്ടിരിക്കുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ശാസ്ത്രീയ പരിശോധന നടത്തിയാണ് അപകടമുണ്ടാക്കിയത് മിഥുന്റെ കാർ ആണെന്ന് സ്ഥിരീകരിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP